ജൈനമതം ബി. സി. ഇ ആറാം നൂറ്റാണ്ടിൽ ഇന്ത്യയിൽ രൂപംകൊണ്ട ദർശനമാകുന്നു ജൈനമതം.
വർധമാന മഹാവീരനാണ് ജൈനമതം പ്രചരിപ്പിച്ചത്.
ജൈന മതത്തിലെ ഇരുപതിനാലാമത്തെ തീർത്ഥങ്കരനായിരുന്നു വർധമാന മഹാവീരൻ.
'ലൗകിക സുഖങ്ങളെ കീഴടക്കിയവൻ' എന്ന് അർത്ഥം വരുന്ന 'ജിനൻ' എന്നും അദ്ദേഹം അറിയപ്പെട്ടു.
ജൈനമത ആശയങ്ങൾ
എല്ലാ വസ്തുക്കൾക്കും ജീവനുണ്ട്.
ജീവനുള്ള ഒന്നിനെയും ഉപദ്രവിക്കരുത്. ഇത് അഹിംസ എന്നറിയപ്പെടുന്നു.
കളവ് പറയരുത്. മോഷ്ടിക്കരുത്. ശരിയായ വിശ്വാസം, ശരിയായ അറിവ്, ശരിയായ പ്രവൃത്തി (ത്രിരത്നങ്ങൾ) എന്നിവ അനുഷ്ഠിക്കുക.
ബുദ്ധമതം പ്രാചീന ഇന്ത്യയിൽ രൂപംകൊണ്ട മറ്റൊരു പ്രധാന ദർശനമായിരുന്നു ബുദ്ധമതം ഗൗതമ ബുദ്ധനാണ് ബുദ്ധമതം സ്ഥാപിച്ചത്.
സിദ്ധാർഥൻ എന്നായിരുന്നു അദ്ദേഹത്തിന്റെ യഥാർഥ പേര്.
ബീഹാറിലെ ബോധഗയയിൽ വെച്ച് 'ജ്ഞാനോദയം' നേടിയ അദ്ദേഹം ഗൗതമ ബുദ്ധൻ എന്നറിയപ്പെട്ടു
ചാർവാക ദർശനം ഇന്ത്യയിൽ നിലനിന്നിരുന്ന മറ്റൊരു ദർശനമായിരുന്നു ചാർവാക ദർശനം.
ഈ ദർശനം 'ലോകായത' എന്നും അറിയപ്പെട്ടിരുന്നു.
വിശ്വസിക്കുക എന്നതിനേക്കാൾ അന്വേഷിക്കുക എന്ന തത്വത്തിനായിരുന്നു ചാർവാക ദർശനം പ്രാധാന്യം നൽകിയിരുന്നത്