സിലിൻഡ്രിക്കൽ പ്രക്ഷേപം (Cylindrical Projection)
സുതാര്യമായ ഗ്ലോബിൽ ഒരു പ്രകാശ സ്രോതസ്സ് സജ്ജീകരിക്കുന്നു.
അതിനെ ആവരണം ചെയ്ത് സിലിൻഡർ ആകൃതിയിലുള്ള പ്രതലം വെച്ചിരിക്കുന്നു.
ഗ്ലോബിനെ വലയം ചെയ്തിരിക്കുന്ന സിലിൻഡർ ആകൃതിയിലുള്ള പ്രതലത്തിലേക്ക് അക്ഷാംശ-രേഖാംശങ്ങളുടെ ജാലിക പകർത്തുന്നു. ഇതാണ് സിലിൻഡ്രിക്കൽ പ്രക്ഷേപം.
ശീർഷതല പ്രക്ഷേപം (Zenithal Projection )
സുതാര്യമായ ഒരു ഗ്ലോബിന്റെ മധ്യഭാഗത്ത് പ്രകാശ സ്രോതസ്സും മുകൾഭാഗത്ത് പരന്ന പ്രതലവും വയ്ക്കുന്നു.
പ്രകാശ സ്രോതസ്സ് തെളിയിക്കുമ്പോൾ മുകളിൽ വെച്ചിട്ടുള്ള പ്രതലത്തിൽ ആ പ്രദേശത്തെ അക്ഷാംശ-രേഖാംശ രേഖകളുടെ ജാലിക തെളിയുന്നു.
ഇത്തരത്തിൽ ശീർഷതല പ്രക്ഷേപം ഉപയോഗിച്ച് അക്ഷാംശ-രേഖാംശങ്ങളുടെ ജാലിക ഒരു പരന്ന പ്രതലത്തിൽ തയ്യാറാക്കുന്നു.
കോണിക്കൽ പ്രക്ഷേപം (Conical projection )
കോൺ ആകൃതിയിലുള്ള പ്രതലത്തിൽ അക്ഷാംശ-രേഖാംശ രേഖകളുടെ ജാലികയെ പകർത്തി തയ്യാറാക്കുന്ന പ്രക്ഷേപ രീതിയാണ് കോണിക്കൽ പ്രക്ഷേപം.
അക്ഷാംശ- രേഖാംശ രേഖകളുടെ നിഴലുകൾ കോൺ ആകൃതിയിലുള്ള പ്രതലത്തിൽ വരച്ച് ഭൂപടം നിർമ്മിക്കുന്നു.
മധ്യ അക്ഷാംശരേഖാ പ്രദേശങ്ങളുടെ ഭൂപട നിർമ്മാണത്തിന് ഈ ഭൂപ്രക്ഷേപം കൂടുതലായി ഉപയോഗിക്കുന്നു.