Challenger App

No.1 PSC Learning App

1M+ Downloads

ഭൂമിയുടെ വിവിധ ചലനങ്ങളെയും അവയുടെ ഫലങ്ങളെയും തമ്മിൽ ബന്ധിപ്പിക്കുക.

ഭൂമി സൂര്യനോട് ഏറ്റവും അടുത്ത് വരുന്ന അവസ്ഥ പുരസരണം (Precession)
രാത്രിയും പകലും തുല്യമായ ദിനങ്ങൾ കാൽ ദിവസങ്ങൾ (1/4)
അധിവൃഷ്ടിയിൽ (Leap Year) ഫെബ്രുവരിയിൽ അധിക ദിവസമായി വരുന്നത് വിഷുവം (Equinox)
ഭൂമിയുടെ അച്ചുതണ്ടിന്റെ വളരെ സാവധാനത്തിലുള്ള ചലനം സൗരസമീപകം (Perihelion)

AA-1, B-4, C-2, D-3

BA-3, B-4, C-2, D-1

CA-4, B-3, C-2, D-1

DA-1, B-2, C-4, D-3

Answer:

C. A-4, B-3, C-2, D-1

Read Explanation:

സൗരസമീപകം

  • ഭൂമിയുടെ സഞ്ചാരപഥം ദീർഘ്യവൃത്താകൃതിയിൽ ആയതുകൊണ്ട് ഭൂമിക്കും സൂര്യനും തമ്മിലുള്ള ദൂരത്തിന് വ്യത്യാസം വരും.

  • ഒരു പരിക്രമണ വേളയിൽ ഭൂമി സൂര്യനോട് ഏറ്റവും അടുത്ത് വരുന്നതിന് (147 ദശലക്ഷം കിലോമീറ്റർ) സൗര സമീപകം ( Perihelion ) എന്നു പറയുന്നു.

  • ഇത് സംഭവിക്കുന്നത് ജനുവരി മാസത്തിലാണ് (പൊതുവെ ജനുവരി 3).

വിഷുവം

  • പരിക്രമണ വേളയിൽ ഭൂമധ്യരേഖയിൽ സൂര്യരശ്മികൾ ലംബമായി പതിക്കുന്ന ദിനങ്ങളാണ് മാർച്ച് 21 ഉം സെപ്റ്റംബർ 23 ഉം.

  • ഈ ദിവസങ്ങളിൽ രണ്ട് അർധഗോളങ്ങളിലും രാത്രിയുടെയും പകലിന്റെയും ദൈർഘ്യം തുല്യമായിരിക്കും.

  • ഈ ദിനങ്ങളെ വിഷുവങ്ങൾ (Equinox) അല്ലെങ്കിൽ സമരാത്ര ദിനങ്ങൾ എന്നു പറയുന്നു.

  • മാർച്ച് 21 വസന്തവിഷുവം (Spring Equinox ) ആകുന്നു. സെപ്റ്റംബർ 23 ശരത് വിഷുവും (Autumnal Equinox) എന്നും അറിയപ്പെടുന്നു.

അധിവർഷം (Leap Year)

  • ദീർഘവൃത്താകൃതിയിലുള്ള സഞ്ചാരപഥത്തിൽ ഒരു പരിക്രമണം പൂർത്തിയാക്കാൻ എടുക്കുന്ന സമയം 365 1/4 ദിവസങ്ങളാണ്.

  • പ്രായോഗിക സൗകര്യത്തിനായി ഇതിൽ 365 ദിവസത്തെ ഒരു വർഷമായി കണക്കാക്കുന്നു.

  • ഓരോ വർഷവും അധികമായി വരുന്ന കാൽ (1/4) ദിവസങ്ങളെ നാലുവർഷം കൂടുമ്പോൾ കൂട്ടിച്ചേർത്ത് ഫെബ്രുവരി മാസത്തിൽ 29 ദിവസമായി കണക്കാക്കുന്നു.

  • ഇപ്രകാരം 366 ദിവസങ്ങളുള്ള വർഷത്തെ അധിവർഷം (Leap Year) എന്നുപറയുന്നു.

പുരസരണം

  • ഭ്രമണവും പരിക്രമണവും പോലെ തന്നെയുള്ള ഭൂമിയുടെ മറ്റൊരു ചലനമാണ് അച്ചുതണ്ടിന്റെ ഭ്രമണമായ പുരസരണം (Precession).

  • ഭൂമി തന്റെ അച്ചുതണ്ടിൽ ഒരു ഭ്രമണം പൂർത്തിയാക്കാൻ 24 മണിക്കൂർ എടുക്കുമ്പോൾ ഏകദേശം 26,000 വർഷം എടുത്താണ് ഒരു വൃത്തം തീർക്കുന്ന രീതിയിൽ വളരെ സാവധാനത്തിൽ ഭൂമിയുടെ അച്ചുതണ്ട് നീങ്ങുന്നത്.


Related Questions:

സൗരസമീപകം (Perihelion) എന്നത് എന്താണ്?

  1. ഭൂമി സൂര്യനോട് ഏറ്റവും അടുത്ത് വരുന്ന അവസ്ഥയെ സൗരസമീപകം എന്ന് പറയുന്നു.
  2. ഇത് സംഭവിക്കുന്നത് സാധാരണയായി ജനുവരി 3-നാണ്.
  3. ഈ സമയത്ത് ഭൂമിയും സൂര്യനും തമ്മിലുള്ള ദൂരം ഏകദേശം 152 ദശലക്ഷം കിലോമീറ്റർ ആയിരിക്കും.
  4. സൗരസമീപക സമയത്ത് ഭൂമിയുടെ പരിക്രമണ വേഗത കുറയുന്നു.
    ഒരു വർഷം സാധാരണയായി 365 ദിവസമാണെങ്കിലും, നാല് വർഷത്തിലൊരിക്കൽ 366 ദിവസം വരുന്ന വർഷം ഏത് പേരിലാണ് അറിയപ്പെടുന്നത്?

    ഇന്ത്യയിലെ പരമ്പരാഗത ഋതുക്കളുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ ഏതെല്ലാം?

    1. ഇന്ത്യയുടെ പരമ്പരാഗത ഋതുക്കളെ പൊതുവെ നാലായി തിരിച്ചിട്ടുണ്ട്.
    2. ഇന്ത്യയിൽ അന്തരീക്ഷ സ്ഥിതിയിലെ മാറ്റങ്ങൾ അടിസ്ഥാനമാക്കി 6 വ്യത്യസ്ത ഋതുക്കൾ ഉള്ളതായി കണക്കാക്കുന്നു.
    3. ഹേമന്തകാലം മാർച്ച്-ഏപ്രിൽ മാസങ്ങളിൽ അനുഭവപ്പെടുന്നു.
    4. ശിശിരകാലം ജനുവരി-ഫെബ്രുവരി മാസങ്ങളിൽ അനുഭവപ്പെടുന്നു.

      ഭൂമിയുടെ പരിക്രമണവുമായി ബന്ധമില്ലാത്ത പ്രസ്താവന ഏതാണ്?

      1. ഭൂമി അതിന്റെ അച്ചുതണ്ടിൽ കറങ്ങുന്നത് ഭ്രമണം (Rotation) എന്നറിയപ്പെടുന്നു.
      2. ഭൂമി സൂര്യനു ചുറ്റും കറങ്ങുന്നത് പരിക്രമണം (Revolution) എന്നറിയപ്പെടുന്നു.
      3. ഭൂമിയുടെ അച്ചുതണ്ടിന്റെ ഭ്രമണമാണ് പുരസരണം (Precession).
      4. സൂര്യൻ ഉൾപ്പെടെയുള്ള സൗരയൂഥം, നക്ഷത്രവ്യൂഹമായ ക്ഷീരപഥത്തിന്റെ കേന്ദ്രത്തെ പരിക്രമണം ചെയ്യുന്നതിന് 230 മുതൽ 250 ദശലക്ഷം വർഷങ്ങൾ എടുക്കുന്നു.
      5. ധ്രുവദീപ്തി (Aurora) എന്നത് ഭൂമി സൂര്യനു ചുറ്റും കറങ്ങുന്നതിന്റെ ഭാഗമായി ഉണ്ടാകുന്ന ഒരു പ്രതിഭാസമാണ്.

        ഗ്രീഷ്മകാലത്തെക്കുറിച്ചുള്ള ശരിയായ പ്രസ്താവന ഏത്?

        1. ഗ്രീഷ്മകാലത്ത് ഉയർന്ന അന്തരീക്ഷ താപനില അനുഭവപ്പെടുന്നു.
        2. ഈ കാലയളവിൽ പകലിന്റെ ദൈർഘ്യം ക്രമേണ കുറഞ്ഞുവരുന്നു.
        3. സസ്യങ്ങൾ പൂക്കുകയും കായ്ക്കുകയും ചെയ്യുന്നു.