Question:

വെടിമരുന്നിനോടൊപ്പം ജ്വാലയ്ക്ക് മഞ്ഞനിറം ലഭിക്കാന്‍ ചേര്‍ക്കേണ്ട ലോഹലവണം :

Aസോഡിയം

Bകാത്സ്യം

Cകോപ്പര്‍

Dപൊട്ടാസ്യം

Answer:

A. സോഡിയം

Explanation:

  • സോഡിയം ഒരു ആൽക്കലി ലോഹമാണ് 
  • എല്ലാ ആൽക്കലി ലോഹങ്ങളും വെള്ളി നിറമുള്ളതും , മൃദുവും കനം കുറഞ്ഞതുമാണ് 
  •  ആൽക്കലി ലോഹങ്ങൾക്ക് ദ്രവണാങ്കവും ,തിളനിലയും കുറവാണ് 

ആൽക്കലി ലോഹങ്ങളും അവയുടെ ലവണങ്ങളും ജ്വാലയ്ക്ക് പ്രത്യേക നിറം നൽകുന്നത്തിന്റെ കാരണം 

  • ജ്വാലയിൽ നിന്നുള്ള താപം ബാഹ്യതമ ഓർബിറ്റലിലെ ഇലക്ട്രോൺ സ്വീകരിക്കുകയും ഉയർന്ന ഊർജ നിലയിലേക്ക് മാറുകയും ചെയ്യുന്നു 

  • ഉത്തേജിത ഇലക്ട്രോൺ താഴ്ന്ന നിലയിലേക്ക് തിരികെ വരുമ്പോൾ ഉൽസർജിക്കുന്ന വികിരണം ദൃശ്യപ്രകാശത്തിന്റെ മേഖലയിൽ വ്യത്യസ്ത നിറങ്ങൾ ദൃശ്യമാക്കുന്നു 

ആൽക്കലി ലോഹങ്ങൾ ജ്വാലയ്ക്ക് കൊടുക്കുന്ന നിറം 

  • സോഡിയം - മഞ്ഞ 
  • ലിഥിയം - ക്രിംസൺ ചുവപ്പ് 
  • പൊട്ടാസ്യം - വയലറ്റ് 
  • റുബീഡിയം - ചുവപ്പ് കലർന്ന വയലറ്റ് 
  • സീസിയം - നീല 

Related Questions:

ഏറ്റവും ഘനത്വം കുറഞ്ഞ മൂലകം ഏതാണ്

Global warming is caused by:

അന്തരീക്ഷ വായുവിലെ നൈട്രജൻ വാതകത്തിന്റെ അളവ് എത്ര?

നീറ്റുകക്കയുടെ രാസനാമം ?

A(g) + 3B(g) ⇔ 2C(g) + താപം. ഈ രാസപ്രവർത്തനത്തിൽ താഴെ കൊടുത്തിരിക്കുന്നവയിൽ ഏതെല്ലാം മാർഗ്ഗങ്ങളാണ് പുരോപ്രവർത്തനം വേഗത്തിലാക്കാൻ സഹായിക്കുന്നത്?

(i) C യുടെ ഗാഢത വർദ്ധിപ്പിക്കുന്നു

(ii) താപനില വർദ്ധിപ്പിക്കുന്നു

(iii) മർദ്ദം വർദ്ധിപ്പിക്കുന്നു

(iv) A യുടെ ഗാഢത വർദ്ധിപ്പിക്കുന്നു