Challenger App

No.1 PSC Learning App

1M+ Downloads
വെടിമരുന്നിനോടൊപ്പം, ജ്വാലയ്ക്ക് മഞ്ഞനിറം ലഭിക്കാന്‍ ചേര്‍ക്കേണ്ട ലോഹ ലവണം :

Aസോഡിയം

Bകാത്സ്യം

Cകോപ്പര്‍

Dപൊട്ടാസ്യം

Answer:

A. സോഡിയം

Read Explanation:

  • സോഡിയം ഒരു ആൽക്കലി ലോഹമാണ് 

  • എല്ലാ ആൽക്കലി ലോഹങ്ങളും വെള്ളി നിറമുള്ളതും , മൃദുവും കനം കുറഞ്ഞതുമാണ് 

  •  ആൽക്കലി ലോഹങ്ങൾക്ക് ദ്രവണാങ്കവും ,തിളനിലയും കുറവാണ് 

ആൽക്കലി ലോഹങ്ങളും അവയുടെ ലവണങ്ങളും ജ്വാലയ്ക്ക് പ്രത്യേക നിറം നൽകുന്നത്തിന്റെ കാരണം 

  • ജ്വാലയിൽ നിന്നുള്ള താപം ബാഹ്യതമ ഓർബിറ്റലിലെ ഇലക്ട്രോൺ സ്വീകരിക്കുകയും ഉയർന്ന ഊർജ നിലയിലേക്ക് മാറുകയും ചെയ്യുന്നു 

  • ഉത്തേജിത ഇലക്ട്രോൺ താഴ്ന്ന നിലയിലേക്ക് തിരികെ വരുമ്പോൾ ഉൽസർജിക്കുന്ന വികിരണം ദൃശ്യപ്രകാശത്തിന്റെ മേഖലയിൽ വ്യത്യസ്ത നിറങ്ങൾ ദൃശ്യമാക്കുന്നു 

ആൽക്കലി ലോഹങ്ങൾ ജ്വാലയ്ക്ക് കൊടുക്കുന്ന നിറം 

  • സോഡിയം - മഞ്ഞ 

  • ലിഥിയം - ക്രിംസൺ ചുവപ്പ് 

  • പൊട്ടാസ്യം - വയലറ്റ് 

  • റുബീഡിയം - ചുവപ്പ് കലർന്ന വയലറ്റ് 

  • സീസിയം - നീല 


Related Questions:

The elements with atomic numbers 2, 10, 18, 36, 54 and 86 are all–
Which of the following chemical elements is not a halogen?
കടൽ ജലത്തിൽ ഏറ്റവും കൂടുതൽ ലയിച്ചു ചേർന്നിരിക്കുന്ന മൂലകമേത്?

ഫോസ്ഫറസ് പെന്റാക്ലോറൈഡിന്റെ ജ്യാമിതി ട്രൈഗോണൽ ബൈപിരമിഡൽ ആണ്. മിക്സഡ് ഹാലൈഡ് PCIF പരിഗണിക്കുമ്പോൾ താഴെ പറയുന്നവയിൽ −22°Cക്ക് മുകളിലുള്ള താപനി ലയിൽ ശരിയായ പ്രസ്താവന ഏതാണ് ?

  1. ക്ലോറിൻ ആറ്റങ്ങൾ അക്ഷീയ സ്ഥാനവും ഫ്ലൂറിൻ ആറ്റങ്ങൾ മധ്യരേഖ സ്ഥാനവും ഉൾക്കൊള്ളുന്നു

  2. ഫ്ലൂറിൻ ആറ്റങ്ങൾ അക്ഷീയ സ്ഥാനവും രണ്ട് ക്ലോറിൻ ആറ്റങ്ങളും ഒരു ഫ്ലൂറിൻ ആറ്റവും മധ്യരേഖാ സ്ഥാനത്തും ഉൾക്കൊള്ളുന്നു

  3. സംയുക്തത്തിന്റെ NMR സ്പെക്ട്രം ഒരു ഇരട്ടി മാത്രം കാണിക്കുന്നു. ഇത് ഫ്ലൂറിൻ അനുരണനത്തെ 31P കൊണ്ട് വിഭജിക്കുന്നതിന്റെ ഫലമാണ്

  4. ഒന്നിലധികം വിധത്തിൽ ബന്ധിപ്പിച്ചിരിക്കുന്ന ഫ്ലൂറിൻ ആറ്റങ്ങളുടെ വിഭജനത്തിന്റെ ഗുണിത ഫലങ്ങൾ NMR സ്പെക്ട്രം കാണിക്കുന്നു

പ്രപഞ്ചത്തിലെ മൊത്തം ദ്രവ്യത്തിന്റെ മുക്കാൽ ഭാഗവും അടങ്ങിയിരിക്കുന്ന മൂലകം ഏത്?