Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
സർക്കാർ നിയന്ത്രണങ്ങളെ സമ്പൂർണ്ണമായി നിരാകരിക്കുന്ന പുത്തൻ സാമ്പത്തിക നയങ്ങളെ പറയുന്ന പേര്.

Aഉദാരവൽക്കരണം

Bനവ ഉദാരവൽക്കരണം

Cഉദാരവൽക്കരണാനന്തരം

Dസ്വകാര്യവൽക്കരണം

Answer:

B. നവ ഉദാരവൽക്കരണം

Read Explanation:

പുത്തൻ സാമ്പത്തിക നയം:

  • പുത്തൻ സാമ്പത്തിക നയം ഇന്ത്യയിൽ രൂപം കൊണ്ടത് 1991 ലാണ്.
  • പുത്തൻ സാമ്പത്തിക നയം സ്വീകരിച്ചത് പി വി നരസിംഹ രാവുവിന്റെ ഗവൺമെന്റ് കാലത്താണ്.
  • പുത്തൻ സാമ്പത്തിക നയം നടപ്പിലാക്കിയ സമയത്തെ ധനകാര്യ വകുപ്പ് മന്ത്രി – ഡോ.മൻമോഹൻ സിംഗ്

പുത്തൻ സാമ്പത്തിക നയത്തിന്റെ ലക്ഷ്യങ്ങൾ:

1.    ഉദാരവൽക്കരണം
2.    സ്വകാര്യവൽക്കരണം
3.    ആഗോളവൽക്കരണം

ഉദാരവൽക്കരണം:

        രാഷ്ട്രത്തിന്റെ സാമ്പത്തിക പ്രവർത്തനങ്ങളിൽ ഉള്ള, സർക്കാർ നിയന്ത്രണങ്ങളും, സ്വാധീനവും, പരിമിതപ്പെടുത്തുന്നതിനെ ‘ഉദാരവൽക്കരണം’ എന്നു പറയുന്നു.

സ്വകാര്യവൽക്കരണം:

       വ്യവസായ, വ്യാപാര, വാണിജ്യ രംഗങ്ങളിലുള്ള സർക്കാരിന്റെ നേരിട്ടുള്ള പങ്കാളിത്തം കുറയ്ക്കുവാൻ ഉദ്ദേശിച്ചുള്ള നയമാണ്, ‘സ്വകാര്യവൽക്കരണം’.

ആഗോളവൽക്കരണം:

       മൂലധനം, സാങ്കേതിക വിദ്യ, ഉത്പന്നങ്ങൾ എന്നിവയ്ക്ക്, നിയന്ത്രണമില്ലാതെ, ഒരു രാജ്യത്ത് നിന്നും, മറ്റൊരു രാജ്യത്തേക്ക് വ്യാപിക്കുന്നതിനെ ‘ആഗോളവൽക്കരണം’ എന്ന് പറയുന്നു.


Related Questions:

ഇന്ത്യയിൽ നടപ്പിലാക്കിയ പുത്തൻ സാമ്പത്തിക പരിഷ്കാരങ്ങളുമായി ബന്ധപ്പെട്ട് ചുവടെ ചേർത്തിരിക്കുന്ന പ്രസ്താവനയിൽ ശരിയായത് ഏത് ?


  1. GDP നിരക്ക് വർദ്ധിച്ചു
  2. വിദേശനാണയ ശേഖരം വർദ്ധിച്ചു
  3. കൃഷിയിൽ പുരോഗതി ഉണ്ടായി
  4. വിദേശ മൂലധന നിക്ഷേപം വർദ്ധിച്ചു
പുറം വാങ്ങല്‍ (Outsourcing) താഴെപ്പറയുന്നവയില്‍ ഏതുമായി ബന്ധപ്പെട്ടിരിക്കുന്നു?
When were economic reforms introduced in India focusing on liberalisation, privatisation and globalisation?
Which among the following is related to New Economic Policy 1991 ?
The year 1991 is significant in Indian economic history because it marks the beginning of the ?