App Logo

No.1 PSC Learning App

1M+ Downloads
National Dairy Development Board "ഓപ്പറേഷൻ ഫ്ളഡ്" നടപ്പിലാക്കിയ വർഷം ഏത് ?

A1961

B1970

C1972

D1980

Answer:

B. 1970

Read Explanation:

നാഷണൽ ഡയറി ഡെവലപ്‌മെന്റ് ബോർഡ് (NDDB)

  • നാഷണൽ ഡയറി ഡെവലപ്‌മെന്റ് ബോർഡ് ഇന്ത്യൻ പാർലമെന്റിന്റെ നിയമപ്രകാരം സ്ഥാപിതമായ ദേശീയ പ്രാധാന്യമുള്ള ഒരു സ്ഥാപനമാണ്.
  • ഇതിന്റെ ആസ്ഥാനം ഗുജറാത്തിലെ ആനന്ദിലാണ്. 
  • ധവളവിപ്ലവത്തിലൂടെ പാലിന്റെയും പാലിന്റെയും ഉപോൽപ്പന്നങ്ങളുടെയും ഉത്പാദനം വർധിപ്പിക്കുക എന്നതാണ് ഇതിന്റെ ലക്ഷ്യം.
  •  1965-ൽ ധവളവിപ്ലവത്തിന്റെ പിതാവ് എന്നറിയപ്പെടുന്ന ഡോ.വർഗീസ് കുര്യൻറെ അധ്യക്ഷതയിൽ സ്ഥാപിതമായി.

ഓപ്പറേഷൻ ഫ്ലഡ്

  • 1970 ജനുവരി 13-ന് നാഷണൽ ഡയറി ഡെവലപ്‌മെന്റ് ബോർഡ് ആരംഭിച്ച പദ്ധതിയാണ് ഓപ്പറേഷൻ ഫ്ലഡ്.
  • ലോകത്തിലെ തന്നെ ഏറ്റവും വലിയ ക്ഷീര ഉൽപാദന പദ്ധതിയായിരുന്നു ഇത്,
  • ഈ പദ്ധതിയിലൂടെ ഇന്ത്യയിൽ 'ധവള വിപ്ലവം'(White Revolution) സാധ്യമായി
  • പദ്ധതി വിജയമായതോടെ 1998-ൽ അമേരിക്കയെ മറികടന്നുകൊണ്ട് ഇന്ത്യ പാലിന്റെ ഉൽപാദനത്തിൽ ഒന്നാം സ്ഥാനത്ത് എത്തുകയും ചെയ്തു.

Related Questions:

Which are the three main sector classifications of the Indian economy?
Which sector of the economy experiences the highest unemployment in India?
Which of the following sectors includes services such as education, healthcare and banking?
കൃഷിയും അനുബന്ധ പ്രവർത്തനങ്ങളും ഉൾപ്പെടുന്ന സാമ്പത്തിക പ്രവർത്തന മേഖല
കാൾ മാർക്സ് തന്റെ ആശയങ്ങൾ പ്രചരിപ്പിച്ച കൃതി ഏതാണ് ?