Challenger App

No.1 PSC Learning App

1M+ Downloads
ദേശീയ വനിതാ കമ്മീഷൻ ചെയർമാൻ

Aരേഖ ശർമ്മ

Bവിജയ കിഷോർ രഹത്കർ

Cമമത കുമാരി

Dഖുശ്ബു സുന്ദർ

Answer:

B. വിജയ കിഷോർ രഹത്കർ

Read Explanation:

ദേശീയ വനിതാ കമ്മീഷൻ

  • 1990 ലെ നാഷണൽ കമ്മീഷൻ ഫോർ വിമെൻ ആക്ടിനു കീഴിൽ 1992 ജനുവരി 31-ന് നിലവിൽ വന്നു.
  • ദേശീയ വനിതാ കമ്മീഷൻ ഒരു സ്റ്റാറ്റ്യൂട്ടറി ബോഡിയാണ്.


ചുമതലകൾ

  • സ്ത്രീകൾക്ക് ഭരണഘടനാപരവും നിയമപരവുമായ പരിരക്ഷ ഉറപ്പുവരുത്തുക,
  • നിലവിലുള്ള നിയമങ്ങൾ പുനഃപരിശോധിക്കുകയും ഭേദഗതികൾ നിർദേശിക്കുകയും ചെയ്യുക
  • സ്ത്രീകളുടെ പരാതികളിൽ വേഗത്തിൽ തീർപ്പുണ്ടാക്കുക
  • ചെയർപേഴ്സണും അഞ്ച് അംഗങ്ങളുമാണ് കമ്മീഷനിലുള്ളത്.
  • മൂന്നുവർഷമോ 65 വയസ്സോ ഏതാണോ ആദ്യം അതാണ് ഒരംഗത്തിന്റെ കാലാവധി.
  • ആദ്യ ചെയർപേഴ്സൺ ജയന്തി പട്നായിക് ആയിരുന്നു.
  • ദേശീയ വനിതാ കമ്മീഷനിലെ ആദ്യ പുരുഷ അംഗം - അലോക് റാവത്ത് 
  •  ദേശീയ വനിതാ കമ്മീഷന്റെ ചെയർപേഴ്സൺ പദവി രണ്ട് തവണ വഹിച്ച വനിത – ഗിരിജാ വ്യാസ്
  • ദേശീയ വനിതാ കമ്മീഷന്റെ പ്രസിദ്ധീകരണം - രാഷ്ട്ര മഹിള
  • ന്യൂഡൽഹിയാണ് ആസ്ഥാനം.

Related Questions:

കേരള വനിതാ കമ്മീഷൻ അധ്യക്ഷ ആരാണ് ?
കുട്ടികളുടെ അവകാശ സംരക്ഷണം ലക്ഷ്യം വെച്ചു കൊണ്ട് ബാലാവകാശ സംരക്ഷണ കമ്മീഷൻ നിലവിൽ വന്നതെന്ന്?
സംസ്ഥാന സെൻട്രൽ പബ്ലിക് സർവീസ് കമ്മീഷനെ സംബന്ധിച്ച താഴെപ്പറയുന്ന പ്രസ്താവനകളിൽ ഏതൊക്കെയാണ് ശരിയല്ലാത്തത്?
ദേശീയ മനുഷ്യാവകാശ കമ്മിഷനെ നിയമിക്കുന്നത് ആര് ?

ദേശീയ പട്ടികവർഗ്ഗ കമ്മീഷനുമായി (NCST) ബന്ധപ്പെട്ട താഴെപ്പറയുന്ന പ്രസ്താവനകളിൽ ഏതാണ് തെറ്റ്?

i. 2003ലെ ഭരണഘടന 89-)o ഭേദഗതി നിയമം വഴി രൂപീകരിച്ചത്

ii. ചെയർമാനും വൈസ് ചെയർമാനും യഥാക്രമം കേന്ദ്രബജറ്റ് മന്ത്രി, സഹമന്ത്രി എന്നീ പദവികൾ നൽകി ആദരിച്ചിട്ടുണ്ട്

iii.കമ്മ്യൂണിറ്റിക്കായി നൽകിയിട്ടുള്ള സുരക്ഷാ സംവിധാനങ്ങളുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും അന്വേഷിക്കാനും നിരീക്ഷിക്കാനും ഉള്ള അധികാരം.