Question:

' നാട്രിയം' എന്നത് ഏതു മൂലകത്തിന്റെ ലാറ്റിൻ നാമമാണ് ?

Aസോഡിയം

Bപൊട്ടാസ്യം

Cകോപ്പർ

Dഅയൺ

Answer:

A. സോഡിയം

Explanation:

മൂലകങ്ങളും ലാറ്റിൻ നാമവും പ്രതീകവും 

  • സോഡിയം - നാട്രിയം -Na ( 11 ) 
  • ഇരുമ്പ് - ഫെറം - Fe ( 26 )
  • ചെമ്പ് - കുപ്രം - Cu ( 29 ) 
  • സ്വർണ്ണം - ഔറം - Au ( 79 ) 
  • വെള്ളി - അർജന്റം - Ag ( 47 )
  • ആന്റിമണി - സ്റ്റിബിയം - Sb ( 51 ) 
  • മെർക്കുറി - ഹൈഡ്രാർജിയം - Hg ( 80 )
  • ടങ്സ്റ്റൺ - വൂൾഫ്രം - W ( 74 )
  • ടിൻ - സ്റ്റാനം -Sn ( 50 )
  • ലെഡ് - പ്ലംബം - Pb ( 82 ) 
  • പൊട്ടാസ്യം - കാലിയം - K ( 19 ) 

Related Questions:

രണ്ടോ അതിലധികമോ മൂലകങ്ങൾ രാസപ്രക്രിയയിലൂടെ ചേർന്നുണ്ടാകുന്ന പദാർത്ഥങ്ങളാണ് :

ആധുനീക രീതിയിലുള്ള പ്രതീകസമ്പ്രദായം ആവിഷ്കരിച്ചത് ആരാണ് ?

രാസപ്രക്രിയയിലൂടെ വിഘടിപ്പിച്ച് ഘടകങ്ങൾ ആക്കാൻ സാധിക്കാത്ത ശുദ്ധപദാർത്ഥങ്ങളെ _____ എന്ന് വിളിക്കുന്നു .

രാസപ്രവർത്തനങ്ങളിലൂടെ വിഘടിപ്പിച്ചു ഘടകങ്ങൾ ആക്കാൻ കഴിയാത്ത ശുദ്ധപാദാർത്ഥങ്ങൾ ആണ് :