നാവിന്റെ ചലനവുമായി ബന്ധപ്പെട്ട നാഡി
Aഓക്കുലോ മോട്ടോർ നാഡി
Bഹൈപ്പോഗ്ലോസൽ നാഡി
Cട്രൈജമിനൽ നാഡി
Dവാഗസ് നാഡി
Answer:
B. ഹൈപ്പോഗ്ലോസൽ നാഡി
Read Explanation:
നാവ്
- വായ്ക്കുള്ളിലും നാക്കിലുമുള്ള രാസഗ്രാഹികൾ (Chemoreceptors) ആണ് രുചിയറിയാൻ സഹായിക്കുന്നത്.
- ഇവ കൂടുതലായും ഉള്ളത് നാക്കിന്റെ ഉപരിതലത്തിലാണ്.
- നാക്കിൻ്റെ ഉപരിതലത്തിൽ ഉയർന്നുനിൽക്കുന്ന ഭാഗങ്ങളാണ് പാപ്പിലകൾ (Papillae).
- പാപ്പിലകളിൽ കാണപ്പെടുന്ന രുചിയറിയിക്കുന്ന ഭാഗങ്ങളാണ് സ്വാദ്‌മുകുളങ്ങൾ (Taste buds).
- മധുരം (Sweet), ഉപ്പ് (Salt), പുളി (Sour), കയ്‌പ് (Bitter), ഉമാമി (Umami) തുടങ്ങിയ രുചികളാൽ ഉദ്ദീപിക്കപ്പെടുന്ന സ്വാദ്‌മുകുളങ്ങളാണ് നമുക്കുള്ളത്.
- മധുരത്തിന് കാരണമാകുന്ന സ്വാദ് മുകളങ്ങൾ കാണപ്പെടുന്നത് -നാവിന്റെ മുൻവശത്ത്.
- പുളിയ്ക്കും ഉപ്പുരസത്തിനും കാരണമാകുന്ന സ്വാദുമുകുളങ്ങൾ കാണപ്പെടുന്നത് -നാവിന്റെ ഇരുവശങ്ങളിൽ.
- കയ്പ്പിന് കാരണമാകുന്ന സ്വാദ് മുകുളങ്ങൾ കാണപ്പെടുന്നത്- നാവിന്റെ ഉൾവശത്ത്.
- നാവിന്റെ ചലനവുമായി ബന്ധപ്പെട്ട നാഡി- ഹൈപ്പോഗ്ലോസൽ നാഡി (Hypoglossal nerve)