App Logo

No.1 PSC Learning App

1M+ Downloads
ഹെർമൻ ഗുണ്ടർട്ട് പ്രസിദ്ധീകരിച്ച പത്രങ്ങൾ ?

Aരാജ്യസമാചാരം, പശ്ചിമോദയം

Bവിവേകോദയം, പ്രഭാതം

Cമലയാളി, രാജ്യസമാചാരം

Dവിവേകോദയം, മലയാളി

Answer:

A. രാജ്യസമാചാരം, പശ്ചിമോദയം

Read Explanation:

ഹെർമൻ ഗുണ്ടർട്ട്

  • മലയാള ഭാഷയ്ക്ക് മഹത്തായ സംഭാവനകള്‍ നല്‍കിയ ജര്‍മന്‍ ഭാഷാ പണ്ഡിതൻ.
  • 1836-ൽ കേരളത്തിലെ മംഗലാപുരത്ത് എത്തി.
  • തിരുവനന്തപുരത്ത് വന്ന് സ്വാതിതിരുനാളിനെ കണ്ട ശേഷം പ്രവർത്തനം തലശ്ശേരിയിലാക്കി.
  • ഇല്ലിക്കുന്ന് എന്ന സ്ഥലത്ത് താമസിച്ച് മതപ്രവർത്തനവും ഭാഷാപഠനവും ആരംഭിച്ചു.

  • തലശ്ശേരിയില്‍നിന്ന്‌ മലയാളത്തിലെ ആദ്യ പത്രമായ രാജ്യസമാചാരം ഹെർമൻ ഗുണ്ടർട്ട് ആരംഭിച്ചു.
  • 1847ലായിരുന്നു  രാജ്യസമാചാരം ആരംഭിച്ചത്.
  • പശ്ചിമോദയം എന്ന പ്രസിദ്ധീകരണം അദ്ദേഹം പുറത്തിറക്കിയ വർഷവും 1847 തന്നെയായിരുന്നു.

  • മലയാളത്തിലെ ആദ്യത്തെ ശാസ്ത്രീയ നിഘണ്ടു പുറത്തിറക്കി (1872)
  • ഗുണ്ടർട്ട് തയ്യാറാക്കിയ നിഘണ്ടു അച്ചടിച്ചത് - ബാസിൽ മിഷൻ പ്രസ് (മംഗലാപുരം)
  • 1851 ൽ പുറത്തിറങ്ങിയ മലയാളത്തിലെ ആദ്യത്തെ ആധികാരിക വ്യാകരണ ഗ്രന്ഥമായ 'മലയാള ഭാഷാവ്യാകരണം' എന്ന ഗ്രന്ഥം രചിച്ചത് ഇദ്ദേഹമാണ്.
  • കല്ലുകൊണ്ടുള്ള അച്ച്‌ (Litho Printing) കേരളത്തില്‍ പരിചയപ്പെടുത്തിയ വ്യക്തിയാണ് ഹെർമ്മൻ ഗുണ്ടർട്ട്.

  • കേരളോൽപ്പത്തി, കേരളപ്പഴമ, സത്യവേദ ഇതിഹാസം, എന്നീ പുസ്തകങ്ങൾ അദ്ദേഹം രചിച്ചതാണ്.
  • കേരളത്തിന്റെ ഭൂമിശാസ്ത്രത്തെക്കുറിച്ച് എഴുതപ്പെട്ട ആദ്യ ഗ്രന്ഥം : ഹെർമൻ ഗുണ്ടർട്ട് എഴുതിയ 'മലയാള രാജ്യം'
  • 'പാഠമാല' എന്ന വിദ്യാർത്ഥികൾക്കായുള്ള ആദ്യ ഗ്രന്ഥം രചിച്ചതും ഗുണ്ടർട്ടാണ്

  • ഹെര്‍മന്‍ ഗുണ്ടര്‍ട്ടിനെ മലയാളം പഠിപ്പിച്ചത് - ഊരാച്ചേരി ഗുരുനാഥന്‍ മാരാർ

  • ജർമ്മനിയിലെ ട്യൂബിങ്ങൻ യൂണിവേഴ്സിറ്റിയിൽ മലയാള ഭാഷാപഠനത്തിനായി രൂപീകരിക്കപ്പെട്ട ചെയർ - ഗുണ്ടർട്ട് ചെയർ (2015 ൽ)

Related Questions:

"Al Islam', an Arabic - Malayalam monthly was published by:
The newspaper Swadeshabhimani was established on ?
'ശിവരാജയോഗി അയ്യാസ്വാമികൾ' എന്നറിയപ്പെടുന്നത്?
പ്രത്യക്ഷ രക്ഷാ ദൈവ സഭ സ്ഥാപിച്ചത് ആര്?
‘വിദ്യാധിരാജ’ എന്ന പേരിലറിയപ്പെടുന്ന കേരളത്തിലെ സാമൂഹ്യ പരിഷ്കർത്താവ് ?