Question:

ഇന്ത്യയിൽ നിലവിലുള്ള ഔദ്യോഗിക ഭാഷകളുടെ എണ്ണം?

A14

B18

C15

D22

Answer:

D. 22

Explanation:

ഭരണഘടനയുടെ അനുഛേദം 343 (1) പ്രകാരം ദേവനാഗിരി ലുള്ള ഹിന്ദിയാണ് ഇന്ത്യയുടെ ഔദ്യോഗിക ഭാഷ. ഭരണഘടനയുടെ എട്ടാം ഷെഡ്യൂളിൽ ആദ്യം 14 ഭാഷകളാണ് ഉൾപ്പെടുത്തിയിരുന്നത് എന്നാൽ നിലവിൽ ഔദ്യോഗികഭാഷകൾ 22 എണ്ണം ആണ്. . ഇന്ത്യയിലെ ആദ്യത്തെ ഔദ്യോഗിക ഭാഷ കമ്മീഷൻ1955 ൽ രൂപീകരിച്ചു. ബി ജി ഖേർ ആയിരുന്നു ചെയർമാൻ


Related Questions:

ഭരണഘടനയുടെ ഏത് ആർട്ടിക്കിളിലാണ് ഹിന്ദി ഭാഷയുടെ വ്യാപനം പ്രോത്സാഹിപ്പിക്കുന്നതിന് യൂണിയനെ ചുമതലപ്പെടുത്തുന്നത് ?

ഔദ്യോഗിക ഭാഷകൾ പ്രതിപാദിക്കുന്ന ഭരണഘടനയുടെ പട്ടികയേത് ?

താഴെ തന്നിരിക്കുന്നവയിൽ ശരിയായ പ്രസ്താവന കണ്ടെത്തുക?

  1. ഏതെങ്കിലും ഒരു സംസ്ഥാനത്തെ ഗണ്യമായ ജനവിഭാഗം ഒരു പ്രത്യേക ഭാഷ സംസാരിക്കുകയും ആ ഭാഷയ്ക്ക് ഔദ്യോഗിക അംഗീകാരം വേണമെന്ന് ആവശ്യപ്പെടുകയും ചെയ്താൽ പ്രസിഡണ്ടിന് ആവശ്യം അംഗീകരിക്കാവുന്നതാണ്
  2. ഹിന്ദി ഔദ്യോഗിക ഭാഷയായി സ്വീകരിച്ച ഒരു സംസ്ഥാനവും ഹിന്ദി ഇതര സംസ്ഥാനവും തമ്മിലുള്ള ആശയവിനിമയത്തിൽ ഹിന്ദി ഉപയോഗിച്ചാൽ അത്തരം ആശയവിനിമയത്തിൽ ഒരു ഇംഗ്ലീഷ് വിവർത്തനവും ഉണ്ടായിരിക്കണം

ഇന്ത്യൻ യൂണിയൻ്റെ ഔദ്യോഗിക ഭാഷ ഹിന്ദി ആണെന്ന് പ്രതിപാദിച്ചിരിക്കുന്ന ആര്‍ട്ടിക്കിള്‍ ഏത് ?

ഇന്ത്യൻ ഭരണഘടനയുടെ ഏത് ഭാഷയിലുള്ള ആദ്യ പതിപ്പാണ് 2023 ഏപ്രിൽ മാസം പുറത്തിറക്കിയത് ?