App Logo

No.1 PSC Learning App

1M+ Downloads
  1. ആധുനിക ഇന്ത്യയുടെ സൃഷ്ടാവ് എന്നറിയപ്പെടുന്നു
  2. യഥാർത്ഥ പേര് - ജെയിംസ് ആൻഡ്രു ബ്രൗൺ റാംസേ
  3. ബ്രിട്ടീഷ് ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ ഗവർണർ ജനറൽ
  4. ഇന്ത്യയിൽ റെയിൽവേ ഗതാഗതം കൊണ്ടുവന്ന ഭരണാധികാരി.

മുകളിൽ പറഞ്ഞ പ്രസ്താവനകളിൽ പ്രതിപാദിക്കുന്ന ഗവർണർ ജനറൽ ആര് ?

Aഹാർഡിഞ്ച് I

Bഡൽഹൗസി പ്രഭു

Cകോൺവാലിസ്‌ പ്രഭു

Dഹേസ്റ്റിംഗ്‌സ് പ്രഭു

Answer:

B. ഡൽഹൗസി പ്രഭു

Read Explanation:

ഡല്‍ഹൗസി പ്രഭു (1848-1856)

  • 'ആധുനിക ഇന്ത്യയുടെ സൃഷ്ടാവ്‌' എന്നറിയപ്പെട്ട ഗവര്‍ണ്ണര്‍ ജനറല്‍.
  • ഇന്ത്യയില്‍ ഗവര്‍ണര്‍ ജനറലായവരില്‍ ഏറ്റവും പ്രായം കുറഞ്ഞ വ്യക്തി
  • ഏറ്റവും കൂടുതല്‍ നാട്ടുരാജ്യങ്ങളെ ബ്രിട്ടീഷ് ഇന്ത്യയോട്‌ കൂട്ടിച്ചേര്‍ത്ത ഗവര്‍ണര്‍ ജനറല്‍
  • രണ്ടാം ആംഗ്ലോ-ബര്‍മീസ്‌ യുദ്ധസമയത്തെ ഗവര്‍ണര്‍ ജനറല്‍
  • സന്താള്‍ കലാപ സമയത്തെ (1855-56) ഗവര്‍ണര്‍ ജനറല്‍
  • വിധവാ പുനര്‍വിവാഹ നിയമം പാസാക്കിയ ഗവര്‍ണര്‍ ജനറല്‍
  • ഡല്‍ഹൗസിയുടെ ഭരണനയങ്ങളാണ്‌ മുഖ്യമായും 1857-ലെ കലാപത്തിനു കാരണമായി വിലയിരുത്തപ്പെടുന്നത്‌
  • ബഹദൂര്‍ഷാ രണ്ടാമന്റെ മരണശേഷം മുഗള്‍ പിന്‍ഗാമി റെഡ്ഫോര്‍ട്ട്‌ വിട്ട്‌ കുത്തബ്മിനാറിന് സമീപമുള്ള ചെറിയ കെട്ടിടത്തിലേക്ക്‌ മാറണമെന്ന്‌ 1849-ല്‍ പ്രസ്താവിച്ച ഗവര്‍ണ്ണര്‍ ജനറല്‍

  • "ഗംഗാതീരത്ത്‌ ബ്രിട്ടീഷ്‌ പതാകയോട്‌ കാണിക്കുന്ന അവഹേളനം തെംസിന്റെ തീരത്ത്‌ കാണിക്കുന്നതായി കണക്കാക്കി പ്രതികരിക്കും"ഗംഗാതീരത്ത്‌ എന്നു പറഞ്ഞ ഗവര്‍ണ്ണര്‍ ജനറല്‍

  • ദത്താവകാശ നിരോധന നിയമം ആവിഷ്ക്കരിച്ച ഗവര്‍ണര്‍ ജനറല്‍
  • സത്താറയെ ദത്താവകാശ നിരോധന നിയമത്തിലൂടെ ബ്രിട്ടീഷിന്ത്യയുടെ ഭാഗമാക്കിയ ഗവര്‍ണ്ണര്‍ ജനറല്‍
  • പഞ്ചാബിനെ ബ്രിട്ടീഷ്‌ ഇന്ത്യയോട്‌ ചേര്‍ത്ത ഗവര്‍ണര്‍ ജനറല്‍

  • ഇന്ത്യയില്‍ ടെലഗ്രാഫ്‌ കൊണ്ടു വന്ന ഗവര്‍ണര്‍ ജനറല്‍
  • ഇന്ത്യയില്‍ പോസ്റ്റല്‍ സംവിധാനം നടപ്പാക്കിയ ഗവര്‍ണര്‍ ജനറല്‍
  • ഇന്ത്യയില്‍ റെയില്‍വെ കൊണ്ടു വന്ന ഗവര്‍ണര്‍ ജനറല്‍
  • ബ്രിട്ടീഷിന്ത്യയില്‍ പൊതുമരാമത്ത്‌ വകുപ്പ്‌ നടപ്പാക്കിയ ഗവര്‍ണര്‍ ജനറല്‍

  • ഡല്‍ഹൗസിയുടെ പേരിലാണ്‌ ഹിമാചല്‍ പ്രദേശില്‍ സുഖവാസ കേന്ദ്രം ഉള്ളത്‌

Related Questions:

അപവാദ പ്രചാരണത്തെ തുടർന്ന് ആത്മഹത്യ ചെയ്‌ത ബംഗാളിലെ ഗവർണർ ആരായിരുന്നു ?
Which one of the following statements is not true?
When did the First Famine Commission set up in India?
The Bengal partition came into effect on?
ഇന്ത്യൻ നിയമങ്ങളെ ആദ്യമായി ക്രോഡീകരിച്ച ഭരണാധികാരി ആര് ?