നമ്മുടെ മനുഷ്യ ശരീരത്തിലെ ഏറ്റവും പ്രധാനപ്പെട്ട വിസർജനാവയവമാണ് വൃക്കകൾ
പയർ വിത്തിന്റെ ആകൃതിയിലുള്ള വൃക്കകൾ, ഉദരാശയത്തിൽ ,നട്ടെലിന്റെ ഇരു വശങ്ങളിലുമായാണ് കാണപ്പെടുന്നത്
വൃക്കയിൽ അരിക്കലിന് വിധേയമായ രക്തത്തിലെ മാലിന്യങ്ങൾ മൂത്രത്തിലൂടെ പുറന്തള്ളപ്പെടുന്നു
ശരിയായ അളവിൽ ജലം,ലവണങ്ങൾ എന്നിവ ശരീരത്തിൽ നില നിർത്തുന്നതിനു വൃക്കകൾ പ്രധാന പങ്കു വഹിക്കുന്നു
ആരോഗ്യമുള്ള ഒരാളുടെ വൃക്കകൾ ഒരു ദിവസം ശരാശരി ഒന്നര ലിറ്റർ മൂത്രം ഉൽപ്പാദിപ്പിക്കുന്നു