App Logo

No.1 PSC Learning App

1M+ Downloads
ജനുവരി 3-ാം തീയതി ഭൂമി സൂര്യന് ഏറ്റവും അടുത്തായിരിക്കും സ്ഥിതിചെയ്യുന്നത്. ഭൂമിയുടെ ഈ സ്ഥാനത്തെ വിളിക്കുന്നത് :

Aഅപ്ഹെലിയൻ

Bഅഫെലിയൻ

Cസൂര്യോച്ചം

Dപെരിഹെലിയൻ

Answer:

D. പെരിഹെലിയൻ

Read Explanation:

സൗരവികിരണം

  • സൂര്യനിൽനിന്നും ഭൗമോപരിതലത്തിലെത്തുന്ന ഊർജത്തിന്റെ ഏറിയപങ്കും ഹ്രസ്വതരംഗരൂപത്തിലാണ്. 

  • ഇത്തരത്തിൽ ഭൂമിയിലെത്തുന്ന ഊർജത്തെയാണ് സൗരവികിരണം എന്നു പറയുന്നത് (Incoming solar radiation or Insolation). 

  • ഭൂമിക്ക് ഗോളസമാനാകൃതിയായതിനാൽ അന്തരിക്ഷത്തിന്റെ മുകൾപ്പരപ്പിൽ സൂര്യരശ്മി ചരിഞ്ഞാണ് പതിക്കുന്നത്. സൗരോർജത്തിൻ്റെ ചെറിയ ഒരളവുമാത്രമെ ഭൗമോപരിതലത്തിലെത്തുന്നുള്ളൂ. 

  • സൗരോർജം ഓരോ മിനിട്ടിലും ഒരോ ചതുരശ്രസെന്റിമീറ്ററിലും ശരാശരി 1.94 കലോറി എന്ന നിരക്കിലാണ് അന്തരീക്ഷത്തിന്റെ മുകൾപ്പരപ്പിലെത്തുന്നത്. 

  • സൂര്യനും ഭൂമിയും തമ്മിലുള്ള അകലത്തിൽ വ്യത്യാസം വരുന്നതിനനുസരിച്ച് ഒരു വർഷത്തിൽ അന്തരീക്ഷത്തിന്റെ ഉപരിഭാഗത്ത് ലഭ്യമാകുന്ന സൗരോർജത്തിൽ ഏറ്റക്കുറച്ചിലുകൾ ഉണ്ടാകുന്നു. 

  • സൂര്യനുചുറ്റുമുള്ള ഭൂമിയുടെ പരിക്രമണവേളയിൽ ഒരു ദിനം ഭൂമി സൂര്യനിൽനിന്ന് ഏറ്റവും അകലത്തിലായിരിക്കും (152 ദശലക്ഷം കി.മീ. ജൂലൈ 4).

  • ഭൂമിയുടെ ഈ സ്ഥാനത്തെയാണ് സൂര്യോച്ചം (Aphelion) എന്നു വിളിക്കുന്നത്.

  • ജനുവരി 3-ാം തീയതി ഭൂമി സൂര്യന് ഏറ്റവും അടുത്തായിരിക്കും സ്ഥിതിചെയ്യുന്നത്. 

  • ഭൂമിയുടെ ഈ സ്ഥാനത്തെ സൂര്യസമീപകം (Perihelion) എന്നു വിളിക്കുന്നു. 

  • ജൂലൈ 4-ന് ഭൗമോപരിതലത്തിൽ പതിക്കുന്ന സൗരോർജത്തിന്റെ അളവിനേക്കാൾ അൽപം കൂടുതലാണ് ജനുവരി 3-ന് ഉണ്ടാകുന്നത്. 


Related Questions:

ഒരു ദിവസത്തെ കൂടിയ താപനിലയും കുറഞ്ഞ താപനിലയും അളക്കുന്ന ഉപകരണം :
അന്തരീക്ഷ വായുവിന്റെ 97 ശതമാനത്തോളം സ്ഥിതി ചെയ്യുന്നത് ഭൗമോപരിതലത്തിൽ നിന്ന് ഏകദേശം എത്ര കിലോമീറ്റർ വരെ ഉയരത്തിലാണ് ?
ഭൂമിയിലെ എല്ലാ കാലാവസ്ഥാ പ്രതിഭാസങ്ങളും നടക്കുന്നത്‌?
അന്തരീക്ഷത്തിലെ ചൂട് ഏറ്റവും ഉയർന്ന നിലയിൽ എത്തുന്നത് :
Which of the following is true about the distribution of water vapour in the atmosphere?