App Logo

No.1 PSC Learning App

1M+ Downloads

ലുധിയാന ഏത് നദിയുടെ തീരത്താണ്?

Aഗംഗ

Bയമുന

Cസത്‌ലജ്

Dഗോമതി

Answer:

C. സത്‌ലജ്

Read Explanation:

സത്ലജ്‌

  • സിന്ധു നദിയുടെ ഏറ്റവും വലിയ പോഷക നദി
  • പ്രാചീന നാമം : ശതദ്രു
  • ഗ്രീക്ക് നാമം : ഹെസിഡ്രോസ്
  • ഏകദേശം 1,500 കിലോമീറ്റര്‍ നീളമുള്ള നദിയാണിത്.
  • സത്ലജ്‌ നദി ടിബറ്റിലെ രക്ഷസ്താള്‍ തടാകത്തില്‍ ഉദ്ഭവിക്കുന്നു
  • ഹിമാചല്‍, പഞ്ചാബ്‌ എന്നീ സംസ്ഥാനങ്ങളിലൂടെ ഒഴുകി പാക്കിസ്ഥാനില്‍ എത്തിച്ചേരുന്നു.
  • പഞ്ചാബില്‍വച്ച്‌ ബിയാസ്‌ നദിയും പാക്കിസ്ഥാനില്‍ ചിനാബും ഇതിനോടുചേരുന്നു.
  • പിന്നീടിവ പഞ്ച്നദ്‌ എന്ന പേരിലൊഴുകി സിന്ധുവില്‍ പതിക്കുന്നു

  • സിന്ധു സംസ്‌കാരകേന്ദ്രമായ റോപ്പര്‍ സത്ലജ്‌ നദിയുടെ തീരത്തായിരുന്നു
  • ലുധിയാന സത്ലജ്‌ നദിയുടെ തീരത്താണ്‌
  • സത്ലജ്‌ നദിയിലാണ്‌ ഭക്രാനംഗല്‍ അണക്കെട്ട്‌
  • നാഥ്പാ- ഝക്രി അണക്കെട്ട്‌ സത്ലജ്‌ നദിയിലാണ്‌  

  • സിന്ധുവിന്റെ പോഷകനദികളില്‍ ഏറ്റവും തെക്ക് ഭാഗത്തായി ഒഴുകുന്ന നദി
  • പഞ്ചാബിലെ നദികളില്‍ ഏറ്റവും വലുത്‌
  • ഷിപ്‌കി ലാ ചുരത്തിലൂടെ ഇന്ത്യയിൽ പ്രവേശിക്കുന്ന നദി
  •  സത്ലജിനെ യമുന നദിയുമായി ബന്ധിപ്പിക്കുന്ന കനാൽ പദ്ധിതി - സത്ലജ് യമുന ലിങ്ക് കനാൽ (SYL)

Related Questions:

ഇന്ത്യയിലെ ഏറ്റവും വലിയ ഉപദ്വീപീയ നദി :

ലൂണി നദിയുടെ ഉത്ഭവസ്ഥാനം?

The Himalayan rivers are:

ബ്രഹ്മപുത്രാ നദി ടിബറ്റിൽ അറിയപ്പെടുന്നത് ?

ഹിരാക്കുഡ് നദീതടപദ്ധതിയുമായി ബന്ധപ്പെട്ട നദി ഏതാണ്?