ലിനസ് പോളിങ് സ്കെയിലിൽ, ഇലക്ട്രോനെഗറ്റിവിറ്റി ഏറ്റവും കൂടിയ മൂലകം -- ആണ്.
Aഓക്സിജൻ
Bക്ലോറിൻ
Cബോറാൻ
Dഫ്ലൂറിൻ
Answer:
D. ഫ്ലൂറിൻ
Read Explanation:
ഇലക്ട്രോനെഗറ്റിവിറ്റി സ്കെയിലുകൾ:
മൂലകങ്ങളുടെ ഇലക്ട്രോനെഗറ്റിവിറ്റി താരതമ്യം ചെയ്യുന്നതിനായി നിരവധി ഇലക്ട്രോനെഗറ്റിവിറ്റി സ്കെയിലുകൾ ആവിഷ്കരിച്ചിട്ടുണ്ട്.
ലിനസ് പോളിങ് (Linus Pauling) ആവിഷ്കരിച്ച ഇലക്ട്രോനെഗറ്റിവിറ്റി സ്കെയിലാണ് കൂടുതലായി ഉപയോഗിക്കപ്പെടുന്നത്.
ലിനസ് പോളിങ് ആവിഷ്കരിച്ച ഇലക്ട്രോനെഗറ്റിവിറ്റി സ്കെയിലിൽ, പൂജ്യത്തിനും നാലിനും ഇടയിലുള്ള വിലകളാണ് മൂലകങ്ങളുടെ ഇലക്ട്രോനെഗറ്റിവിറ്റിയായി നൽകിയിട്ടുള്ളത്.
ഈ സ്കെയിലിൽ, ഇലക്ട്രോനെഗറ്റിവിറ്റി ഏറ്റവും കൂടിയ മൂലകം ഫ്ലൂറിനാണ്.