App Logo

No.1 PSC Learning App

1M+ Downloads

ഹള്ളിന്റെ പ്രബലന സിദ്ധാന്തത്തിന്റെ അടിസ്ഥാനം ?

Aപരിണാമ നിയമം

Bഅനുബന്ധനം

Cഇവ രണ്ടും

Dഇതൊന്നുമല്ല

Answer:

C. ഇവ രണ്ടും

Read Explanation:

പ്രബലന സിദ്ധാന്തം (Reinforcement Theory) - Clark Leonard Hull (1884-1952)

  • അമേരിക്കൻ മനശാസ്ത്രജ്ഞൻ 
  • ഫലനിയമവും (Law of effect) അനുബന്ധന തത്വങ്ങളും ചേർന്നതാണ് ഹള്ളിന്റെ പ്രബലന സിദ്ധാന്തം.
  • അവശ്യ ന്യൂനീകരണ സിദ്ധാന്തം (Need Reduction / Drive Reduction Theory) എന്ന് അറിയപ്പെടുന്നു. 
  • ഹള്ളിന്റെ അഭിപ്രായത്തിൽ നിലവിലുള്ള S.R ബന്ധങ്ങൾ ശക്തിപ്പെടുന്നത് ഫലനിയമത്തിന്റെ (Law of effect) അടിസ്ഥാനത്തിലുള്ള ശ്രമ പരാജയ (Trial and error) പഠനം വഴിയും പുതിയ S-R ബന്ധം സൃഷ്ടിക്കപ്പെടുന്നത് അനുബന്ധനം വഴിയുമാണ്. 
  • ഈ സിദ്ധാന്ത പ്രകാരം ആവശ്യ ന്യൂനീകരണം (Need Reduction) S-R ബന്ധങ്ങളെ ശക്തിപ്പെടുത്തുന്നു.
    • ഉദാ: ദാഹിക്കുമ്പോൾ വെള്ളം കിട്ടിയാൽ വെള്ളം കുടിക്കുക എന്ന ആവശ്യം ന്യൂനീകരിക്കപ്പെടുന്നു.
  • S-R ബന്ധങ്ങളുടെ ശക്തി 4 ചരങ്ങളെ (Variable) ആശ്രയിച്ചിരിക്കുന്നു :
    1. ഡ്രൈവ് (Drive)
    2. സമ്മാനിത അഭിപ്രേരണ (Incentive Motivation)
    3. സുദൃഢ ശീലം (Habit Strength)
    4. ഉദ്ദീപന ശേഷി (Excitatory Potential)

സ്കിന്നർ - പ്രവർത്തനാനുബന്ധന സിദ്ധാന്തം (Theory of Operant Conditioning)

  • പ്രവർത്തനാനുബന്ധന സിദ്ധാന്തത്തിന്റെ ഉപജ്ഞാതാവ് - സ്കിന്നർ
  • തോൺഡൈക്കിന്റെ ഫല നിയമം (Law of Effect) ) സ്കിന്നറിനെ പ്രവർത്തനാനുബന്ധ സിദ്ധാന്തത്തിൽ എത്തിച്ചേരാൻ പ്രേരണയായത്.
  • Instrumental Conditioning Theory, Reward Learning Theory, ക്രിയാനുബന്ധന സിദ്ധാന്തം എന്നിങ്ങനെ അറിയപ്പെടുന്ന സിദ്ധാന്തം - Theory of Operant Conditioning
  • അനുകൂലമായ പ്രതികരണം ലഭിക്കുന്ന വ്യവഹാരങ്ങൾ ആവർത്തിക്കാനും പ്രതികൂലമായ പ്രവർത്തനം ലഭിക്കുന്ന വ്യവഹാരങ്ങളെ ഒഴിവാക്കാനും ഒരു പഠിതാവ് പരിശീലിക്കുന്നതാണ് ക്രിയാനുബന്ധ സിദ്ധാന്തം എന്നു പറയുന്നത്.
  • സ്കിന്നറുടെ പ്രവർത്തനാനുബന്ധന സിദ്ധാന്തത്തിന്റെ അടിസ്ഥാനത്തിൽ രൂപപ്പെടുത്തിയ പഠനരീതി - ക്രമീകൃത പഠനം (ക്രമാനുബന്ധ പഠനം) (Programmed learning)
  • സാമൂഹിക പഠന സിദ്ധാന്ത (Social learning) ത്തിന്റെ വക്താവ് - സ്കിന്നർ

Related Questions:

താഴെ പറയുന്നവയിൽ ബി. എഫ്. സ്കിന്നറിൻ്റെ സംഭാവന അല്ലാത്തത് ഏത് ?

തോണ്ഡെക്കിന്റെ അഭിപ്രായത്തിൽ വിവിധ പഠന സന്ദർഭങ്ങളിൽ പൊതുവായ സമാന ഘടകങ്ങളുടെ എണ്ണം കൂടിയാൽ പഠനപ്രസരണം ?

അന്തർ ദർശന പഠന സിദ്ധാന്തം മുന്നോട്ട് വെച്ചത് ആരാണ് ?

ഒരു നിർദിഷ്ട ചോദകത്തിന് ഒന്നിൽ കൂടുതൽ സമാന പ്രതികരണങ്ങൾ ഉണ്ടാകുന്നുവെങ്കിൽ അത് വിളിക്കപ്പെടുന്നത് ?

'തിങ്കിംഗ് ആൻഡ് സ്പീച്ച്' ആരുടെ രചനയാണ് ?