ചന്ദ്രയാൻ-3 വിജയകരമായി ചന്ദ്രനിൽ ലാൻഡ് ചെയ്തത് ഏത് തിയതി?Aജൂലൈ 14, 2023Bഓഗസ്റ്റ് 23, 2023Cസെപ്റ്റംബർ 10, 2023Dഒക്ടോബർ 5, 2023Answer: B. ഓഗസ്റ്റ് 23, 2023 Read Explanation: ചന്ദ്രന്റെ ദക്ഷിണധ്രുവത്തിനരികിൽ ആദ്യമാ യി ഇറങ്ങുന്ന പേടകമാണ് ഇന്ത്യയുടെ അഭി മാനമായ ചന്ദ്രയാൻ - 3. 2023 ജൂലൈ 14 ന് വിക്ഷേപിച്ച ചന്ദ്രയാൻ - 3, 2023 ആഗസ്റ്റ് 23 ന് ചന്ദ്രന്റെ ദക്ഷിണധ്രുവത്തിനരികിൽ സുരക്ഷിതമായി ഇറങ്ങി. ചന്ദ്രനിൽ സോഫ്റ്റ് ലാന്റിംഗ് നടത്തിയ നാലാമത്തെ രാജ്യം കൂടിയാണ് ഇന്ത്യ. ഭാവിയിൽ ചന്ദ്രനിൽനി ന്ന് പാറയും മണ്ണും ഭൂമിയിലെത്തിക്കാനുള്ള ചന്ദ്രയാൻ ദൗത്യങ്ങളുമായി ഐ.എസ്.ആർ.ഒ. മുന്നേറുകയാണ്. മനുഷ്യനെ ബഹിരാകാശത്തെത്തിക്കാനുള്ള ഗഗൻയാൻ, ചൊവ്വാ പര്യവേഷണവാഹനമായ മംഗൾയാൻ - 2 എന്നിവയെല്ലാം ഐ.എസ്.ആർ.ഒ.യുടെ ഭാവി ദൗത്യങ്ങളാണ്. Read more in App