Challenger App

No.1 PSC Learning App

1M+ Downloads
എല്ലാ വർഷവും ലോക തണ്ണീർത്തട ദിനമായി ആചരിക്കുന്നത് ഏത് ദിവസമാണ് ?

Aമാർച്ച് 10

Bഫെബ്രുവരി 2

Cഒക്ടോബർ 24

Dഡിസംബർ 6

Answer:

B. ഫെബ്രുവരി 2

Read Explanation:

ലോക തണ്ണീർത്തട ദിനം 

  • എല്ലാ വർഷവും ഫെബ്രുവരി 2 ലോക തണ്ണീർത്തട ദിനമായി ആചരിക്കുന്നു.
  • 1971 ഫെബ്രുവരി 2 ന് ഇറാനിലെ കാസ്പിയൻ കടൽത്തീരത്തിലെ റാംസർ നഗരത്തിൽ വച്ച് ലോക തണ്ണീർത്തട ഉടമ്പടി ഒപ്പു വെക്കുകയുണ്ടായി.
  • ഈ ദിവസത്തിന്റെ ഓർമ്മ നിലനിർത്താനും തണ്ണീർത്തടങ്ങൾ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് ജനങ്ങളിൽ അവബോധം സൃഷ്ടിക്കാനും 1997 ഫെബ്രുവരി 2 മുതലാണ് ആഗോളതലത്തിൽ തണ്ണീർത്തടദിനമായി ആചരിക്കാൻ തുടങ്ങിയത്.
  • ഈ ദിവസം നടക്കുന്ന വിവിധ പരിപാടികളിലൂടെ സാധാരണ ജനങ്ങളുടെ ഇടയിൽ തണ്ണീർത്തടങ്ങളുടെ പ്രത്യേകതകളും പ്രാധാന്യവും ഓർമ്മപ്പെടുത്തുക കൂടിയാണ് ഈ ദിനാചരണത്തിന്റെ ലക്ഷ്യം.

Related Questions:

ലോക മാതൃഭാഷാദിനം എന്ന് ?
The World Science Day is observing on :
2023- ലെ ലോക ഭൗമദിന പ്രമേയം എന്താണ് ?
ജൂൺ 26 ലോക ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് ഐക്യരാഷ്ട്ര സംഘടനയുടെ 2021 -ലെ ലഹരി വിരുദ്ധദിന സന്ദേശം ഏതാണ് ?
ലോകമനുഷ്യാവകാശ ദിനം എന്ന് ?