App Logo

No.1 PSC Learning App

1M+ Downloads
ദേശീയ വിജ്ഞാന കമ്മീഷൻ 2005-ന്റെ പ്രധാന ശുപാർശകളിൽ ഒന്ന് 1500 സർവ്വകലാശാലകൾ സ്ഥാപിക്കുക എന്നതായിരുന്നു. ഇത് ___________ എന്നതിനുള്ളതായിരുന്നു.

Aകൂടുതൽ അധ്യാപന ജോലികൾ സൃഷ്ടിക്കാൻ

Bഉന്നതവിദ്യാഭ്യാസത്തിൽ വിദ്യാർത്ഥികളുടെ പ്രവേശനം വർദ്ധിക്കുന്നത് ഉറപ്പാക്കാൻ

Cസ്വകാര്യ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളെ പൊതു മേഖലയിലേക്ക് കൊണ്ട് വരാൻ

Dഗ്രാമപ്രദേശങ്ങളിൽ നിന്ന് നഗരങ്ങളിലേക്കുള്ള വിദ്യാർത്ഥികളുടെ പ്രയാണം സാധ്യമാക്കുക

Answer:

B. ഉന്നതവിദ്യാഭ്യാസത്തിൽ വിദ്യാർത്ഥികളുടെ പ്രവേശനം വർദ്ധിക്കുന്നത് ഉറപ്പാക്കാൻ

Read Explanation:

ദേശീയവിജ്ഞാന കമ്മീഷൻ

  • അറിവില്‍ അധിഷ്ഠിതമായ ഒരു നല്ല സമൂഹത്തെ വികസിപ്പിച്ചെടുക്കുക എന്നതാണ് ദേശീയ വിജ്ഞാന കമ്മീഷന്‍റെ പ്രധാന ലക്ഷ്യം.
  • ദേശീയവിജ്ഞാന കമ്മീഷൻ നിലവിൽ വന്നത് : 2005 ജൂൺ 13
  • 2005 ഒക്ടോബര്‍ 2 മുതല്‍ 2008 ഒക്ടോബര്‍ 2വരെ മൂന്നുവര്‍ഷമായിരുന്നു ആദ്യം പ്രവർത്തന കാലാവധി നിശ്ചയിച്ചിരുന്നത്.
  • പ്രധാനമന്ത്രിയുടെ ഉന്നതോപദേശക സമിതി കൂടിയായിരുന്നു ദേശീയ വിജ്ഞാന കമ്മീഷന്‍.
  • ദേശീയ വിജ്ഞാന കമ്മീഷന്റെ ആദ്യ ചെയർമാൻ : സാംപിത്രോഡ 
  • 2014 ൽ അധികാരത്തിലെത്തിയ NDA ഗവൺമെന്റ് ദേശീയ വിജ്ഞാന കമ്മീഷനെ പിരിച്ചുവിട്ടു 

ദേശീയ വിജ്ഞാന കമ്മീഷന്‍റെ ഉദ്ദേശ്യലക്ഷ്യങ്ങള്‍.

  • ഇരുപത്തൊന്നാം നൂറ്റാണ്ടിന്‍റെ വൈജ്ഞാനിക വെല്ലുവിളികള്‍ നേരിടാന്‍ തക്കവണ്ണം ഭാരതത്തിന്‍റെ വിദ്യാഭ്യാസ സമ്പ്രദായത്തെ മികവുറ്റതാക്കി തീര്‍ക്കുക
  • വൈജ്ഞാനിക മേഖലയില്‍ ഭാരതത്തിന്‍റെ മത്സരബുദ്ധി വളര്‍ത്തുക
  • ശാസ്ത്ര-സാങ്കേതിക പരീക്ഷണശാലകളില്‍ വിജ്ഞാന സൃഷ്ടിയെ പ്രോത്സാഹിപ്പിക്കുക.
  • ബൌദ്ധികാവകാശ സംരക്ഷണവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളുടെ നടത്തിപ്പ് മെച്ചപ്പെടുത്തുക.
  • കൃഷിയിലും വ്യവസായത്തിലും പുതിയ പുതിയ അറിവുകള്‍ പരീക്ഷിക്കുന്നതിനെ പ്രോത്സാഹിപ്പിക്കുക.
  • സര്‍ക്കാരിനെ സുതാര്യവും കഴിവുറ്റതും വിശ്വസനീയവുമായ ഒരു പ്രജാക്ഷേമ സംരംഭമാക്കി തീര്‍ക്കുന്ന വിധത്തില്‍ പുതിയ അറിവുകള്‍ ഉപയോഗിക്കുന്നതിനെ പ്രോത്സാഹിപ്പിക്കുക. 
  • പൊതു ജനനന്മയ്ക്കായി അറിവ് പങ്കുവെയ്ക്കുന്നതിനെ പ്രോത്സാഹിപ്പിക്കുക.



Related Questions:

The web portal launched by the government of India as a a national digital infrastructure for teacher ?
ദേശീയ വിദ്യാഭ്യാസ നയം-2020 അനുസരിച്ച്, പ്രൊഫഷണൽ സ്റ്റാൻഡേർഡ് സെറ്റിംഗ് ബോഡികൾ (PSSB) ഇനിപ്പറയുന്നവയിൽ ഏതിലെ അംഗങ്ങളായിരിക്കും?
താഴെ തന്നിരിക്കുന്നവിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ന്യൂ ഡൽഹി ആസ്ഥാനമായി വരാത്തത് ഏത്?
ഇന്ത്യയിൽ ഏറ്റവും കൂടുതൽ സാക്ഷരതയുള്ള കേന്ദ്ര ഭരണ പ്രദേശം?

NKC constituted a working group of experts including distinguished members of the Bar Council under the Chairmanship of

  1. KC Neogy
  2. Justice M. Jagannadha Rao
  3. Justice P.K Koshi
  4. Justice Narayana Moorthy