App Logo

No.1 PSC Learning App

1M+ Downloads
റെഡ് ഡാറ്റാ ബുക്ക് പ്രസിദ്ധീകരിക്കുന്ന സംഘടന :

AWWF

BIUCN

CISBN

DSPCA

Answer:

B. IUCN

Read Explanation:

റെഡ് ഡാറ്റ ബുക്ക്

  • വംശനാശ ഭീഷണി നേരിടുന്ന ജീവികളുടെ വിവരങ്ങൾ അടങ്ങിയ ഒരു പുസ്തകമാണ് റെഡ് ഡാറ്റ ബുക്ക്.
  • റെഡ് ഡാറ്റ ബുക്ക് തയ്യാറാക്കുന്ന അന്തർദേശീയ പരിസ്ഥിതി സംഘടന -ഐ.യു.സി.എൻ (ഇന്റർനാഷണൽ യൂണിയൻ ഫോർ ദ കൺസർവേഷൻ ഓഫ് നേച്ചർ ആൻഡ് നാച്ചുറൽ റിസോഴ്‌സ്)
  • പ്രകൃതിയേയും പ്രകൃതിവിഭവങ്ങളേയും സംരക്ഷിക്കാനായി രൂപം നൽകപ്പെട്ട ഒരു സംഘടനയാണ് ഐ.യു.സി.എൻ
  • 1948 ഒക്ടോബറിൽ ഇത് സ്ഥാപിക്കപ്പെട്ടു.
  • ലോകത്തെ ഏറ്റവും വലിയ പ്രകൃതിസംരക്ഷണ സംഘടനയായ ഐ.യു.സി.എന്നിന് 111 സർക്കാർ ഏജൻസികൾ, 800 ൽ അധികം സർക്കാർ ഇതര സംഘടനകൾ, 16000 ൽ അധികം ശാസ്ത്രജ്ഞർ എന്നിവരുടെ ശൃംഖലയുണ്ട്. 

വംശനാശ ഭീഷണി നേരിടുന്ന ചില ജീവികൾ

  • കടുവ
  • കൂരമാൻ
  • സിംഹവാലൻ കുരങ്ങ്
  • വരയാട് 

വംശനാശം വന്ന ചില ജീവികൾ

  • പൈറീനിയൻ ഐബക്സ്
  • മാമോത്ത് 
  • ദിനോസർ
  • ഡോഡോ പക്ഷി

Related Questions:

മുൾകാട്കളുമായി ബന്ധപ്പെട്ട് താഴെ നൽകിയിരിക്കുന്ന പ്രസ്താവനകളിൽ ശരിയായത് ഏതെല്ലാം?

1.50 സെന്റീമീറ്റർ വരെ മഴ ലഭിക്കുന്ന പ്രദേശങ്ങളിൽ കണ്ടുവരുന്നു.

2.പ്രധാനമായും പഞ്ചാബ്,  രാജസ്ഥാൻ,  ഗുജറാത്ത്, മധ്യപ്രദേശ്,  ഉത്തർപ്രദേശ് എന്നിവിടങ്ങളിലാണ് മുൾക്കാടുകൾ ഉള്ളത്.

3.ഇവിടുത്തെ പ്രധാന വൃക്ഷങ്ങൾ അക്കേഷ്യ, വേപ്പ്,  പ്ലാശ്, കരിവേലം, ഇലന്ത തുടങ്ങിയവയാണ് 

ഇന്ത്യയിലെ ഏറ്റവും ചെറിയ ദേശീയോദ്യാനം ഏതാണ് ?
ഇന്ത്യയിൽ ആദ്യമായി ഹിമാലയൻ കഴുകന്മാരുടെ പ്രജനനം റിപ്പോർട്ട് ചെയ്ത സംസ്ഥാനം
Which of the following techniques is used for reducing the total dissolved solids (TDS) in the water?
Which article in the Indian Constitution states that the State shall endeavour to protect and improve the environment and to safeguard the forests and wild life of the country