App Logo

No.1 PSC Learning App

1M+ Downloads

താഴെ നൽകിയിട്ടുള്ള പ്രസ്താവനകളിൽ റോഡ് കോശങ്ങളുമായി ബന്ധപ്പെട്ടവ ഏത് ?

1.നിറങ്ങൾ തിരിച്ചറിയാൻ സഹായിക്കുന്നു.

2.തീവ്രപ്രകാശത്തില്‍ കാഴ്ച നല്‍കാന്‍ സഹായിക്കുന്നു.

A1 മാത്രം.

B2 മാത്രം.

C1ഉം 2ഉം ശരിയാണ്.

D1ഉം 2ഉം അല്ല

Answer:

D. 1ഉം 2ഉം അല്ല

Read Explanation:

റെറ്റിനയിലെ  പ്രകാശഗ്രാഹീകോശങ്ങൾ 

  • റോഡ് കോശങ്ങൾ (Rod cells), കോൺ കോശങ്ങൾ (Cone cells) എന്നിവയാണ് റെറ്റിനയിലെ പ്രകാശഗ്രാഹീകോശങ്ങൾ.
  • റോഡുകോശങ്ങൾ കോൺകോശങ്ങളെക്കാൾ എണ്ണത്തിൽ കൂടുതലാണ്.
  • റോഡുകോശങ്ങളിൽ റൊഡോപ്‌സിൻ (Rhodopsin) എന്ന കാഴ്ചാവർണകം (Visual pigment) ഉണ്ട്.
  • ഇത് ഓപ്‌സിൻ (Opsin) എന്ന പ്രോട്ടീനും വിറ്റാമിൻ A യിൽ നിന്ന് ഉണ്ടാകുന്ന റെറ്റി നാൽ (Retinal) എന്ന പദാർഥവും ചേർന്നാണ് ഉണ്ടാകുന്നത്.
  • മങ്ങിയ പ്രകാശത്തിൽ പോലും ഉദ്ദീപിക്കപ്പെടുന്നതിനാൽ വസ്തു‌ക്കളെ മങ്ങിയ വെളിച്ചത്തിൽ കാണാൻ ഇവ സഹായിക്കുന്നു.
  • ഇവയ്ക്ക് നിറങ്ങൾ തിരിച്ചറിയാനുള്ള കഴിവില്ല
  • കോൺകോശങ്ങളിൽ അടങ്ങിയിരിക്കുന്നത് ഫോട്ടോപ്സിൻ (Photopsin) എന്ന കാഴ്‌ചാവർണകമാണ്.
  • ഇതിനെ അയഡോസ്പിൻ (Iodopsin) എന്നും വിളിക്കാറുണ്ട്.
  • ഇതും ഓപ്സിൻ, റെറ്റിനാൽ എന്നീ ഘടകങ്ങൾ ചേർന്നാണ് ഉണ്ടായിരിക്കുന്നത്.
  • പ്രകാശത്തിലെ ചുവപ്പ്, പച്ച, നീല എന്നീ വർണങ്ങളെ തിരിച്ചറിയാൻ സഹായിക്കുന്ന മൂന്നു തരം കോൺകോശങ്ങൾ കണ്ണിലുണ്ട്.
  • ഓപ്സിൻ തന്മാത്രയിലെ അമിനോ ആസിഡുകൾ വ്യത്യസ്‌തമായതാണ് ഈ വൈവിധ്യത്തിന് കാരണം.
  • കോൺകോശങ്ങളുടെ പ്രവർത്തനമാണ്  വർണക്കാഴ്ച സാധ്യമാക്കുന്നത്. 

Related Questions:

ഭൂമിയിൽ ജീവൻ നിലനിൽക്കുന്ന പ്രതലം ഏത്?
ഐറിസിൻറെ മധ്യഭാഗത്തുള്ള ഈ സുഷിരം പ്രകാശതീവ്രതക്കനുസരിച്ച് അതിൻറെ വലിപ്പം ക്രമീകരിക്കുന്നു ?
അക്വസ് ദ്രവത്തിന്റെ പ്രാഥമിക പ്രവർത്തനം എന്താണ്?
തിമിരത്തിനു കാരണം :
കണ്ണിന്റെ ലെൻസിനെ ചുറ്റിയുള്ള വൃത്താകൃതിയിലുള്ള പേശികളേത് ?