കാലഗണനയനുസരിച്ച് ക്രമപ്പെടുത്തുക :
(1) കുണ്ടറ വിളംബരം
(ii) നിവർത്തന പ്രക്ഷോഭം
(iii) മലയാളി മെമ്മോറിയൽ
(iv) ഗുരുവായൂർ സത്യാഗ്രഹം
A(i), (ii), (iii), (iv)
B(i), (iii), (iv), (ii)
C(i), (iv), (ii), (iii)
D(ii). (i), (iv), (iii)
Answer:
B. (i), (iii), (iv), (ii)
Read Explanation:
കുണ്ടറ വിളംബരം
- കുണ്ടറ വിളംബരം നടത്തിയത് : വേലുത്തമ്പി ദളവ
- കുണ്ടറ വിളംബരം നടത്തിയ ദിവസം : 1809 ജനുവരി 11 ന്
- ബ്രിട്ടീഷുകാർക്കെതിരെ രംഗത്തിറങ്ങാനുള്ള പരസ്യമായ ആഹ്വാനമായിരുന്നു വേലുത്തമ്പി ദളവയുടെ 'കുണ്ടറ വിളംബരം'.
- കുണ്ടറ വിളംബരത്തിനു സാക്ഷ്യം വഹിച്ച ക്ഷേത്രസന്നിധി - കുണ്ടറയിലെ ഇളമ്പള്ളൂർ ക്ഷേത്രം
- കുണ്ടറ വിളംബരം നടന്ന കാലത്തെ തിരുവിതാംകൂർ ബ്രിട്ടീഷ് റസിഡന്റ് - കേണൽ മെക്കാളെ
- വേലുത്തമ്പിയെ നേരിടാനായി തിരുവിതാംകൂറിലെത്തിയ ബ്രിട്ടീഷ് സൈന്യത്തെ നയിച്ചത് - കേണൽ ലീഗർ
- കുണ്ടറ വിളംബരാനന്തരം നടന്ന യുദ്ധം - കൊല്ലം യുദ്ധം (1809 ജനുവരി 15)
- വേലുത്തമ്പി ദളവ ജീവത്യാഗം ചെയ്തത് - 1809
- വേലുത്തമ്പി ആത്മഹത്യ ചെയ്ത ക്ഷേത്രം - മണ്ണടി ക്ഷേത്രം (പത്തനംതിട്ട)
മലയാളി മെമ്മോറിയൽ
- തിരുവിതാംകൂറിലെ അഭ്യസ്ത വിദ്യരായ ജനങ്ങൾക്ക് ഗവൺമെന്റ് സ്ഥാപനങ്ങളിൽ ജോലി ലഭിക്കണം എന്ന ആവശ്യത്തോടെ തിരുവിതാംകൂറിലെ ജനങ്ങൾ സമർപ്പിച്ച നിവേദനം
- മുദ്രാവാക്യം - തിരുവിതാംകൂർ തിരുവിതാംകൂറുകാർക്ക്
- മലയാളി മെമ്മോറിയലിന് നേതൃത്വം നൽകിയത് - ബാരിസ്റ്റർ . ജി . പി . പിള്ള
- മലയാളി മെമ്മോറിയൽ സമർപ്പിക്കപ്പെട്ടത് - ശ്രീ മൂലം തിരുനാളിന്
- സമർപ്പിച്ച വർഷം - 1891 ജനുവരി 1
- ആദ്യമായി ഒപ്പ് വെച്ചത് - കെ. പി . ശങ്കരമേനോൻ
- മൂന്നാമതായി ഒപ്പ് വെച്ചത് - ഡോ. പൽപ്പു
- 10028 പേർ ഒപ്പ് വെച്ചു
- മലയാളി മെമ്മോറിയൽ എഴുതി തയ്യാറാക്കിയത് - സി. വി . രാമൻപിള്ള
നിവർത്തന പ്രക്ഷോഭം:
- തിരുവിതാംകൂർ നിയമസഭയിലും, സർക്കാർ നിയമനങ്ങളിലും ന്യായമായ പ്രാതിനിധ്യം ലഭിക്കുന്നതിനായി ക്രിസ്ത്യൻ മുസ്ലിം ഈഴവ സമുദായക്കാർ നടത്തിയ സമരം
- 1932ലാണ് നിവർത്തന പ്രക്ഷോഭം നടന്നത്
- കേരളത്തിൽ സാമുദായിക സംവരണം ലഭിക്കുന്നതിന് കാരണമായ പ്രക്ഷോഭം
- ട്രാവൻകൂർ പബ്ലിക് സർവീസ് കമ്മീഷൻ രൂപം കൊണ്ടത് നിവർത്തന പ്രക്ഷോഭത്തിന്റെ ഫലമായാണ്.
- നിവർത്തന പ്രക്ഷോഭത്തിന്റെ പ്രമുഖ നേതാക്കൾ:
- സി കേശവൻ
- ടി എം വർഗീസ്
- എൻ വി ജോസഫ്
- പി കെ കുഞ്ഞ്
- മുഹമ്മദ് അബ്ദുറഹ്മാൻ സാഹിബ്
- “നിവർത്തനം” എന്ന വാക്കിന്റെ ഉപജ്ഞാതാവ് : ഐ സി ചാക്കോ.
- നിവർത്തന പ്രക്ഷോഭത്തിന്റെ പിന്നിൽ പ്രവർത്തിച്ച സംഘടന : സംയുക്ത രാഷ്ട്രീയ സമിതി.
- സംയുക്ത രാഷ്ട്രീയ സമിതി നിലവിൽ വന്നത് : 1932 ഡിസംബർ 17
- തിരുവിതാംകൂർ രാജാവായിരുന്ന ശ്രീ ചിത്തിര തിരുനാളിന് സംയുക്ത രാഷ്ട്രീയ സമിതി മെമ്മോറിയൽ സമർപ്പിച്ചത് : 1933
- നിവർത്തന പ്രക്ഷോഭത്തിന്റെ ജിഹ്വ എന്നറിയപ്പെടുന്ന പത്രം : കേരളകേസരി.
ഗുരുവായൂർ സത്യാഗ്രഹം
- എല്ലാ ഹിന്ദുക്കൾക്കും ക്ഷേത്രപ്രവേശനം അനുവദിക്കണമെന്ന ആവശ്യവുമായി കെ.പി.സി.സി യുടെ നേതൃത്വത്തിൽ നടന്ന സത്യാഗ്രഹം
- ഗുരുവായൂർ സത്യാഗ്രഹ കാലത്ത് ഗുരുവായൂർ ക്ഷേത്രം നിലനിന്നിരുന്ന താലൂക്ക് - പൊന്നാനി
- ഗുരുവായൂർ സത്യാഗ്രഹം ആരംഭിച്ചത് - 1931 നവംബർ 1
- സത്യാഗ്രഹത്തിന് നേതൃത്വം നൽകിയത്- കെ.കേളപ്പൻ
- ഗുരുവായൂർ ക്ഷേത്രപ്രവേശന പ്രചാരണ കമ്മിറ്റിയുടെ ക്യാപ്റ്റൻ - ടി.സുബ്രമണ്യൻ തിരുമുമ്പ്
- ഗുരുവായൂർ സത്യാഗ്രഹ കമ്മിറ്റിയുടെ അധ്യക്ഷനായിരുന്നത് - മന്നത് പത്മനാഭൻ
- ഗുരുവായൂർ സത്യാഗ്രഹ കമ്മിറ്റിയുടെ സെക്രട്ടറിയായിരുന്നത് - കെ.കേളപ്പൻ
- ഗുരുവായൂർ സത്യാഗ്രഹത്തിന്റെ വോളണ്ടിയർ ക്യാപ്റ്റൻ - എ.കെ.ഗോപാലൻ
- കെ.കേളപ്പൻ നിരാഹാര സത്യാഗ്രഹം ആരംഭിച്ചത് - 1932 സെപ്റ്റംബർ 21
- ഗാന്ധിജിയുടെ ഉപദേശമനുസരിച്ച് ഗുരുവായൂർ സത്യാഗ്രഹകാലത്ത് നിരാഹാരം അവസാനിപ്പിച്ച നേതാവ് - കെ.കേളപ്പൻ (1932 ഒക്ടോബർ 2)
- ഗുരുവായൂർ ക്ഷേത്രമണിയടിച്ച ആദ്യത്തെ അബ്രാഹ്മണൻ - പി. കൃഷ്ണപിള്ള
- ഗുരുവായൂർ സത്യാഗ്രഹത്തിൽ ക്രൂരമായി മർദനമേറ്റ സത്യാഗ്രഹ നേതാവ് - പി. കൃഷ്ണപിള്ള
- ഗുരുവായൂർ ക്ഷേത്രപ്രവേശനവുമായി ബന്ധപ്പെട്ടാണ് ജനഹിത പരിശോധന നടത്തിയത്.
- വോട്ടെടുപ്പിൽ 80 ശതമാനം പേരും ക്ഷേത്രപ്രവേശനത്തിനെ അനുകൂലിച്ചു.
- ഇത് ഗുരുവായൂർ സത്യാഗ്രഹത്തിന്റെ വിജയമായി കണക്കാക്കപ്പെടുന്നു