App Logo

No.1 PSC Learning App

1M+ Downloads

കബനീനദിയുമായി ബന്ധപ്പെട്ട് താഴെ തന്നിരിക്കുന്ന പ്രസ്താവനകളിൽ ശരിയായത് ഏതെല്ലാം ?

1.വയനാട് ജില്ലയിൽനിന്ന് ഉദ്ഭവിച്ച്, കർണാടകത്തിലേക്കൊഴുകുന്ന നദിയാണ് കബനി.

2.കബനിയെ വിശേഷിപ്പിക്കുന്ന മറ്റൊരു പേരാണ് കപില.

3.നാഗർഹോളെ ദേശീയോദ്യാനത്തിലൂടെ ഒഴുകുന്ന നദി കബനിയാണ്.

A1,2

B2,3

C1,3

D1,2,3

Answer:

D. 1,2,3

Read Explanation:

  • വയനാട് ജില്ലയിലെ തൊണ്ടാർമുടി മലനിരകളിൽ നിന്ന് ഉദ്ഭവിച്ച്, കർണാടകത്തിലേക്കൊഴുകുന്ന നദിയാണ് കബനി.
  • കപില എന്നൊരു പേരുകൂടി കബനീനദിക്ക് നൽകപ്പെട്ടിരിക്കുന്നു.
  • കർണാടക സംസ്ഥാനത്തിലെ കൊഡഗു, മൈസൂർ ജില്ലകളിലായി സ്ഥിതി ചെയ്യുന്ന ദേശീയോദ്യാനമാണ് നാഗർഹോളെ ദേശീയോദ്യാനം.
  • 1988-ലാണ് ഇത് നിലവിൽ വന്നത്.
  • നാഗർഹോളെ ദേശീയോദ്യാനത്തിലൂടെ ഒഴുകുന്ന നദി കബനിയാണ്.

Related Questions:

പേരാർ എന്നറിയപ്പെടുന്ന നദി ?
മധ്യതിരുവതാംകൂറിന്റെ ജീവനാഡി എന്നറിയപ്പെടുന്ന പമ്പ നദിയുടെ നീളം എത്ര ?
കേരളത്തിൽ 100 കിലോമീറ്ററിലേറെ നീളമുള്ള നദികളുടെ എണ്ണം ?
The total number of rivers in Kerala is ?
കേരളത്തിൽ കിഴക്കോട്ട് ഒഴുകുന്ന ഏറ്റവും ചെറിയ നദി ഏതാണ് ?