App Logo

No.1 PSC Learning App

1M+ Downloads

താഴെ നൽകിയിട്ടുള്ളവയിൽ ശരിയായ പ്രസ്താവന ഏത് ?

1.ഉത്പാദനോപാധികളുടെ സ്വകാര്യഉടമസ്ഥത നിലനിൽക്കുന്നതും അവ ലാഭാധിഷ്ഠിതമായി ഉപയോഗിക്കുന്നതുമായ സമ്പദ്‌വ്യവസ്ഥയെ ആണ് മുതലാളിത്ത സമ്പദ്  വ്യവസ്ഥ എന്ന് വിളിക്കുന്നത്. 

2. മൂലധനം പ്രദാനം ചെയ്യുന്നവൻ അഥവാ ഉത്പാദനോപാധികളുടെ ഉടമസ്ഥത കൈകാര്യം ചെയ്യുന്നവൻ ആരാണോ അവനാണ് ഈ സമ്പദ്‌വ്യവസ്ഥയിൽ ലാഭം കരസ്ഥമാക്കുന്നതെന്ന് കാണാം.

3.സംരംഭത്തിന് തന്റെ സേവനം അഥവാ അദ്ധ്വാനം പ്രദാനം ചെയ്യുന്ന തൊഴിലാളികൾ എന്നറിയപ്പെടുന്ന വിഭാഗത്തിന് ലഭിക്കുന്ന പ്രതിഫലമാണ് കൂലി.

A1,2

B2,3

C1,3

D1,2,3

Answer:

D. 1,2,3

Read Explanation:

  • ഉത്പാദനോപാധികളുടെ സ്വകാര്യഉടമസ്ഥത നിലനിൽക്കുന്നതും അവ ലാഭാധിഷ്ഠിതമായി ഉപയോഗിക്കുന്നതുമായ സമ്പദ്‌വ്യവസ്ഥയെ ആണ് മുതലാളിത്തം എന്ന് വിളിക്കുന്നത്.
  • ഒരു മുതലാളിത്ത സമ്പദ്‌വ്യവസ്ഥയിലെ വരുമാനം ലാഭം ആയും കൂലി ആയും ആണ് രൂപപ്പെടുന്നത്.
  • മൂലധനം പ്രദാനം ചെയ്യുന്നവൻ അഥവാ ഉത്പാദനോപാധികളുടെ ഉടമസ്ഥത കൈകാര്യം ചെയ്യുന്നവൻ ആരാണോ അവനാണ് ഈ സമ്പദ്‌വ്യവസ്ഥയിൽ ലാഭം കരസ്ഥമാക്കുന്നതെന്ന് കാണാം.
  • സംരംഭത്തിന് തന്റെ സേവനം അഥവാ അദ്ധ്വാനം പ്രദാനം ചെയ്യുന്ന തൊഴിലാളികൾ എന്നറിയപ്പെടുന്ന വിഭാഗത്തിന് ലഭിക്കുന്ന പ്രതിഫലമാണ് കൂലി.

Related Questions:

ഉല്പാദനത്തിന് ഉപയോഗിക്കുന്നതും കാണാനും സ്പർശിക്കാനും കഴിയുന്നതുമായ മനുഷ്യനിർമ്മിത വസ്തുക്കൾ
കേരളത്തിൽ ഏത് ജില്ലയാണ് കയർ ഉത്പാദനത്തിന്റെ കേന്ദ്രമായി അറിയപ്പെടുന്നത് ?
താഴെ നൽകിയിരിക്കുന്ന പട്ടികയിൽ 2021-22 ലെ മൊത്തം കൂട്ടിച്ചേർത്ത മൂല്യത്തിലേക്കുള്ള ( GVA ) വിവിധ മേഖലകളുടെ സംഭാവന നൽകിയിരിക്കുന്നു. ഓരോന്നിന്റെയും യഥാർത്ഥ മൂല്യം കണ്ടെത്തി കോളം A കോളം B യുമായി യോജിപ്പിക്കുക. 1.പ്രാഥമിക മേഖല - (a) 52.50% 2.ദ്വിതീയ മേഖല - (b) 26.50% 3. തൃതീയമേഖല (c) 21.00%

താഴെ തന്നിരിക്കുന്നവയിൽ തെറ്റായ പ്രസ്താവനകൾ ഏതെല്ലാം ?

  1. പ്രാഥമിക - ദ്വിതീയ - തൃതീയ മേഖലകളില്‍ ഉല്‍പ്പാദിപ്പിക്കപ്പെടുന്ന സാധനങ്ങളുടെയും സേവനങ്ങളുടെയും ആകെ പണമൂല്യം കണ്ടെത്തി ദേശീയ വരുമാനം കണക്കാക്കുന്ന രീതിയാണ് ഉല്പാദന രീതി.
  2. ദേശീയ വരുമാനത്തിൽ വിവിധ മേഖലകളുടെ പങ്ക് എത്രത്തോളം ഉണ്ടെന്ന് മനസ്സിലാക്കുന്നതിനും,ഏതു മേഖലയാണ് ഏറ്റവും കൂടുതൽ സംഭാവന നൽകുന്നത് എന്നും മനസ്സിലാക്കാൻ ചെലവ് രീതി സഹായിക്കുന്നു.
    ഉള്ളവനും ഇല്ലാത്തവനും തമ്മിലുള്ള വ്യത്യാസം ഇല്ലാത്ത സമൂഹം എന്ന ആശയം അവതരിപ്പിച്ചത് ആരാണ് ?