App Logo

No.1 PSC Learning App

1M+ Downloads

ഇന്ത്യൻ ഭരണഘടനയിലെ മൗലിക കടമകളെക്കുറിച്ച് തന്നിരിക്കുന്ന പ്രസ്താവനകളിൽ തെറ്റായ പ്രസ്താവന/പ്രസ്‌താവനകൾ ഏവ?

(i) 6-18 വയസ്സ് പ്രായമുള്ള കുട്ടികളെ സ്കൂളിൽ അയക്കേണ്ടത് എല്ലാ രക്ഷകർത്താക്കളുടെയും കടമയാണ്.

(ii) പൊതുസ്വത്ത് സംരക്ഷിക്കുക, അക്രമം ഒഴിവാക്കുക.

(iii) ശാസ്ത്രബോധവും മനുഷ്യത്വവും വളർത്തിയെടുക്കുക.

(iv) ആവശ്യപ്പെടുമ്പോൾ രാജ്യത്തെ സംരക്ഷിക്കുകയും ദേശീയ സേവനങ്ങൾ നൽകുകയും

ചെയ്യുക.

Aii,iii

Bi,iii

Ci,

Div

Answer:

C. i,

Read Explanation:

മൗലിക കടമകൾ:

  1. 51A(a) ഭരണഘടനയെ അനുസരിക്കുകയും, ഭരണഘടന മുന്നോട്ടുവയ്ക്കുന്ന ആദർശങ്ങളെയും, സ്ഥാപനങ്ങളെയും, ദേശീയപതാകയെയും, ദേശീയഗാനത്തെയും  ആദരിക്കുക. 
  2. 51A(b) ഇന്ത്യൻ സ്വതന്ത്ര സമരത്തിന് പ്രചോദനം പകർന്ന ഉന്നത ആദർശങ്ങളെ പിന്തുടരുക. 
  3. 51A(c) ഇന്ത്യയുടെ പരമാധികാരവും, ഐക്യവും, അഖണ്ഡതയും കാത്തു സൂക്ഷിക്കുക. 
  4. 51A(d) രാഷ്ട്ര സേവനത്തിനും രാജ്യരക്ഷാ പ്രവർത്തനത്തിനും സജ്ജരായി ഇരിക്കുക. 
  5. 51A(e) മതം, ഭാഷ, പ്രദേശം, വിഭാഗം എന്നിവയ്ക്ക് അതീതമായി ഇന്ത്യയിലെ ജനങ്ങൾക്കിടയിൽ സഹോദര്യം വളർത്താൻ ശ്രമിക്കുക.  സ്ത്രീകളോട് മാന്യമായി പെരുമാറുകയും അവരുടെ മാന്യതയെ ഹനിക്കുന്ന പ്രവർത്തികൾ ഉപേക്ഷിക്കുകയും ചെയ്യുക. 
  6. 51A(f) ഇന്ത്യയുടെ മഹത്തായ സാംസ്കാരിക പൈതൃകത്തെ ബഹുമാനിക്കുകയും സംരക്ഷിക്കുകയും ചെയ്യുക. 
  7. 51A(g) പരിസ്ഥിതി പ്രദേശങ്ങളായ വനങ്ങൾ, തടാകങ്ങൾ, പുഴകൾ, വന്യ ജീവിസങ്കേതങ്ങൾ എന്നിവയെ സംരക്ഷിക്കുകയും ജീവികളോട് അനുകമ്പ പുലർത്തുകയും ചെയ്യുക. 
  8. 51A(h) ശാസ്ത്രീയ വീക്ഷണം, മാനവികത, അന്വേഷണാത്മകത എന്നിവ വികസിപ്പിക്കുക. 
  9. 51A(i) പൊതുസമ്പത്ത് സംരക്ഷിക്കുകയും അക്രമം ഉപേക്ഷിക്കുകയും ചെയ്യുക. 
  10. 51A(j) എല്ലാ മണ്ഡലങ്ങളിലും മികവ് കാട്ടി രാഷ്ട്രത്തെ ഔന്നത്യത്തിന്റെ പാതയിൽ മുന്നേറാൻ സഹായിക്കുക. 

11. 51A(k) 6 വയസ്സിനും 14 വയസ്സിനും ഇടയിലുള്ള കുട്ടികൾക്ക് വിദ്യാഭ്യാസത്തിനുള്ള സാഹചര്യമൊരുക്കുക.


Related Questions:

ഭരണഘടനയിൽ 11- മത് കൂട്ടിച്ചേർത്ത മൗലിക കടമ ഏതാണ് ?
Fundamental Duties were included in the Constitution of India on the recommendation of
ഇന്ത്യൻ ഭരണഘടനയിൽ മൗലിക കർത്തവ്യങ്ങളെ കുറിച്ച് പ്രതിപാദിക്കുന്നത് ഏത് ഭാഗത്താണ് ?
പൗരന്റെ ചുമതലകൾ ഇന്ത്യൻ ഭരണഘടനയിലെ ഏതു ആർട്ടിക്കിളിലാണ് വിവരിച്ചിരിക്കുന്നത് ?
മൗലികകടമകൾ ഇന്ത്യൻ ഭരണഘടനയുടെ എത്രാമത്തെ ആർട്ടിക്കിളിലാണ് ഉൾപ്പെടുത്തിയിരിക്കുന്നത്?