App Logo

No.1 PSC Learning App

1M+ Downloads

ഒന്നാം പഴശ്ശി വിപ്ലവവുമായി ബന്ധപ്പെട്ട് താഴെ നൽകിയിരിക്കുന്ന പ്രസ്താവനകളിൽ ശരിയായത് ഏതെല്ലാം?

1.1795 ഏപ്രിൽ ലഫ്റ്റനൻറ് ഗോർഡൻ്റെ കീഴിൽ ബ്രിട്ടീഷ് പട്ടാളം പഴശ്ശിരാജാവിനെ അദ്ദേഹത്തിൻറെ കൊട്ടാരത്തിൽ വച്ച് പിടികൂടാൻ ഒരു ശ്രമം നടത്തിയെങ്കിലും പരാജയപ്പെട്ടു

2.1795 ജൂൺ 28ന് പഴശ്ശിരാജാവ് എല്ലാ നികുതിപിരിവും നിർത്തിവയ്പിച്ച് കൊണ്ട് ബ്രിട്ടീഷ് അധികാരത്തെ പരസ്യമായി വെല്ലുവിളിച്ചു.

3.പഴശ്ശിരാജാവ് വയനാടൻ മലകളിലേക്ക് പിൻവാങ്ങി ഒളിപ്പോരിൽ ഏർപ്പെട്ടു,

4.1797 മാർച്ച് 18 ആം തീയതി ലഫ്റ്റനൻറ് ഗോർഡൻ്റെ കീഴിൽ പെരിയ ചുരം കടന്നു പോവുകയായിരുന്ന 1100 ബ്രിട്ടീഷ് സൈനികരെ പഴശ്ശി പട അപ്രതീക്ഷിതമായി ചാടിവീണു ചിന്നഭിന്നമാക്കി.

5.ഒന്നാം പഴശ്ശി വിപ്ലവത്തെ അടിച്ചമർത്താൻ കഴിയാത്ത ബ്രിട്ടീഷ് ഈസ്റ്റിന്ത്യാകമ്പനി ഒടുവിൽ പഴശ്ശിരാജയുമായി സന്ധിയിലെത്തി.

A1,2,3

B1,2,3,5

C1,2,3,4,5

D2,3,4,5

Answer:

B. 1,2,3,5

Read Explanation:

1797 മാർച്ച് 18 ആം തീയതി മേജർ കാമറൂണിൻ്റെ കീഴിൽ പെരിയ ചുരം കടന്നു പോവുകയായിരുന്ന 1200 പേരടങ്ങിയ ഒരു സൈന്യത്തെ ആണ് പഴശ്ശി രാജാവിൻ്റെ സൈന്യം അപ്രതീക്ഷിതമായി ചാടിവീണു കീഴ്പ്പെടുത്തിയത്.ഇതോടുകൂടി ഒന്നാം പഴശ്ശി കലാപങ്ങളെ അടിച്ചമർത്താൻ കഴിയാത്ത ബ്രിട്ടീഷുകാർ പഴശ്ശി രാജാവുമായി സന്ധിയിലെത്തി.


Related Questions:

The tragic death of a freedom fighter namely, A.G Velayudhan in a police lathicharge is associated with which social struggle in Kerala?
Who became the self proclaimed temporary ruler after Malabar rebellion?
ചീമേനി എസ്റ്റേറ്റ് സമരം നടന്നത് ഇന്നത്തെ ഏത് ജില്ലയിലാണ്?

ഗുരുവായൂർ സത്യാഗ്രഹവുമായി ബന്ധപ്പെട്ട് തന്നിരിക്കുന്ന പ്രസ്താവനകളുടെ അടിസ്ഥാനത്തിൽ ശരിയായ ഉത്തരം കണ്ടെത്തുക.

  1. മന്നത്ത് പത്മനാഭൻ അധ്യക്ഷനും കെ. കേളപ്പൻ സെക്രട്ടറിയുമായി ഒരു സത്യാഗ്രഹ കമ്മിറ്റി രൂപീകരിച്ചു.
  2. ഗാന്ധിജിയുടെ അനുവാദത്തോടെ കെ. കേളപ്പൻ 1932 സെപ്റ്റംബർ 22-നു ക്ഷേത്രനടയിൽ ഉപവാസം ആരംഭിച്ചു.
  3. ഗാന്ധിജിയുടെ നിർദ്ദേശപ്രകാരം 1932 ഒക്ടോബർ 2-ന് കേളപ്പൻ ഉപവാസം അവസാനിപ്പിച്ചു.
  4. പയ്യന്നൂരിൽ നിന്ന് ഗുരുവായൂരിലേക്ക് കേളപ്പന്റെ നേത്യത്വത്തിൽ ഒരു കാൽനട സമര പ്രചാരണ ജാഥ പുറപ്പെട്ടു.

    താഴെ പറയുന്ന സംഭവങ്ങളെ കാലഗണന പ്രകാരം ക്രമീകരിക്കുക.
    1) വൈക്കം സത്യാഗ്രഹം
    2) ചാന്നാർ ലഹള
    3) പാലിയം സത്യാഗ്രഹം
    4) ക്ഷേത്ര പ്രവേശന വിളംബരം