App Logo

No.1 PSC Learning App

1M+ Downloads

താഴെ കൊടുത്തിരിക്കുന്ന പ്രസ്താവനകളിൽ പറഞ്ഞിരിക്കുന്ന വ്യക്തിയെ കണ്ടെത്തുക,

 1.എ .ഡി 1492 ൽ ഇന്ത്യയെ തേടിയുള്ള ആദ്യ കപ്പൽ യാത്ര നടത്തി 

2 .അറ്റ്ലാൻഡിക് സമുദ്രത്തിലൂടെയാണ്  ഇന്ത്യയെ തേടിയുള്ള ആദ്യ യാത്ര നടത്തിയത്

3 .ഈ യാത്രയിൽ വഴി തെറ്റിയ അദ്ദേഹം എത്തിച്ചേർന്നത് വടക്കേ അമേരിക്കയിലുള്ള ചില ദ്വീപുകളിലാണ്

Aഫെർഡിനാൻഡ് മെഗല്ലൻ

Bക്രിസ്റ്റഫർ കൊളംബസ്

Cഹിപ്പാർക്കസ്

Dഇറാസ്തോസ്തനീസ്

Answer:

B. ക്രിസ്റ്റഫർ കൊളംബസ്

Read Explanation:

ക്രിസ്റ്റഫർ കൊളംബസ്

  • കൊളംബസ് ജനിച്ച കാലഘട്ടം - പതിനഞ്ചാം നൂറ്റാണ്ട്
  • ജനിച്ച സ്ഥലം - റിപ്പബ്ലിക് ഓഫ് ജനോവ
  • നാവികൻ ,പര്യവേഷകൻ എന്നീ നിലകളിൽ പ്രശസ്തൻ
  • എ .ഡി 1492 ൽ ഇന്ത്യയെ തേടിയുള്ള ആദ്യ കപ്പൽ യാത്ര നടത്തി 
  • അറ്റ്ലാൻഡിക് സമുദ്രത്തിലൂടെയാണ്  ഇന്ത്യയെ തേടിയുള്ള ആദ്യ യാത്ര നടത്തിയത്
  • ഇന്ത്യയെ തേടിയുള്ള യാത്രയിൽ വഴിതെറ്റി കൊളംബസ് എത്തിച്ചേർന്നത് വടക്കേ അമേരിക്കക്ക് സമീപമുള്ള ചില ദ്വീപുകളിലാണ്

Related Questions:

ലോക്തക് തടാകം സ്ഥിതി ചെയ്യുന്നത് എവിടെ ?
ഭൗമോപരിതലത്തിലെ സ്ഥലങ്ങളുടെ സ്ഥാനം നിർണയിക്കുവാനും ദിശ, കാലാവസ്ഥ എന്നിവ അറിയുവാനും ഉപയോഗിക്കുന്ന രേഖ ഏത് ?

താഴെ പറയുന്നവയിൽ വനത്തിൻ്റെ പ്രത്യക്ഷ നേട്ടങ്ങൾ ഏതെല്ലാം ?

i) വന്യജീവികൾക്ക് വാസസ്ഥലമൊരുക്കുന്നു 

ii) സസ്യങ്ങളുടെ ജൈവാവശിഷ്ടങ്ങൾ മണ്ണിൻ്റെ ഫല പുഷ്ടി വർധിപ്പിക്കുന്നു 

iii) നിർമ്മാണ ആവശ്യത്തിനുള്ള തടി പ്രദാനം ചെയ്യുന്നു 

iv) വനങ്ങൾ ഒരു പ്രദേശത്തിൻ്റെ അന്തരീക്ഷ താപനിലയെ സ്വാധീനിക്കുന്നു 

താഴെ പറയുന്ന പ്രസ്താവനകൾ ശ്രദ്ധാപൂർവം വായിക്കുക. ഇവയിൽ ഏതാണ് ശരി

  1. അവശിഷ്ട പാറകൾ മടക്കിക്കളയുന്നത് മൂലമാണ് മടക്ക് മലകൾ രൂപപ്പെടുന്നത്
  2. യുറലുകളും അപ്പലാച്ചിയൻസും പഴയ മടക്ക് പർവ്വതങ്ങളുടെ ഉദാഹരണങ്ങളാണ്
  3. ആൻഡിസും ഹിമാലയവും ഇളം മടക്ക് മലകളുടെ ഉദാഹരണങ്ങളാണ്

    Q. വിവിധ ശിലകളെ കുറിച്ച് ചുവടെ കൊടുത്തിരിക്കുന്ന പ്രസ്താവനകൾ പരിശോധിക്കുക.

    1. ഭൂവൽക്കത്തിലെ വിടവുകളിലൂടെ, ഉയരുന്ന ഉരുകിയ ശിലാദ്രവം, ഭൗമോപരിതലത്തിൽ വെച്ചോ, ഭൂവൽക്കത്തിനുള്ളിൽ വെച്ചോ തണുത്തുറഞ്ഞു, രൂപപ്പെടുന്ന ശിലകളാണ്, അവസാദ ശിലകൾ.
    2. കാലാന്തരത്തിൽ ശിലകൾ ക്ഷയിച്ചു പൊടിയുന്നു. ഈ അവസാദങ്ങൾ താഴ്ന്ന പ്രദേശങ്ങളിൽ, പാളികളായി നിക്ഷേപിക്കപ്പെടുകയും, അവ ഉറച്ച്, വിവിധ തരം കായാന്തരിത ശിലകളായി മാറുകയും ചെയ്യുന്നു.
    3. പാളികളായി രൂപപ്പെടുന്നത് കൊണ്ട്, കായാന്തരിത ശിലകൾ ‘അടുക്കു ശിലകൾ’ എന്നറിയപ്പെടുന്നു.
    4. ഉയർന്ന മർദ്ദം മൂലമോ, താപം മൂലമോ, ശിലകൾ ഭൗതികമായും, രാസപരമായും, മാറ്റങ്ങൾക്ക് വിധേയമായാണ്, ആഗ്നേയ ശിലകൾ രൂപപ്പെടുന്നത്.