App Logo

No.1 PSC Learning App

1M+ Downloads

നൽകിയിരിക്കുന്ന സൂചനകൾ ഏത് തിരുവിതാംകൂർ ദിവാനെക്കുറിച്ചുള്ളതാണ്?

  • ചാല കമ്പോളം പണികഴിപ്പിച്ച ദിവാൻ‌
  • 'വലിയ ദിവാൻജി' എന്നറിയപ്പെട്ടിരുന്നു
  • മോര്‍ണിംഗ്ടണ്‍ പ്രഭു 'രാജ' എന്ന പദവി നൽകി ആദരിച്ചു 

Aഉമ്മിണിത്തമ്പി

Bവേലുതമ്പി ദളവ

Cരാജ കേശവദാസ്

Dടി. മാധവ റാവു

Answer:

C. രാജ കേശവദാസ്

Read Explanation:

രാജാ കേശവദാസ്‌

  • ധർമ്മരാജയുടെ പ്രഗല്ഭ ദിവാനായിരുന്നു രാജാ കേശവദാസ്‌.
  • 1789 സെപ്റ്റംബർ 22-ന്‌ തിരുവിതാംകൂറിലെ ദിവാൻ സ്ഥാനം ഏറ്റെടുത്തു.
  • തിരുവിതാംകൂറിൽ 'ദിവാൻ' എന്ന ഔദ്യോഗിക നാമം സ്വീകരിച്ച ആദ്യ ദളവ   
  • എം.സി റോഡിന്റെ പണി ആരംഭിച്ച ദിവാൻ
  • 'വലിയ ദിവാൻജി' എന്നറിയപ്പെട്ടിരുന്നു.
  • ആലപ്പുഴ പട്ടണത്തിന്റെ സ്ഥാപകൻ
  • രാജാ കേശവദാസിന് 'രാജ' എന്ന പദവി നൽകിയത് - മോര്‍ണിംഗ്ടണ്‍ പ്രഭു 
  • ചാല കമ്പോളം, ആലപ്പുഴ പട്ടണം എന്നിവ പണികഴിപ്പിച്ച ദിവാൻ‌
  • തെക്കന്‍ തിരുവിതാംകൂറിലെ കോട്ടാർ എന്ന പ്രദേശത്തെ  ഒരു വ്യാപാരനഗരമാക്കി വികസിപ്പിച്ചെടുത്ത ദിവാൻ‌

Related Questions:

Which diwan reduced and renamed the rank of 'Karyakars' to 'Tahsildars'?
തിരുവിതാംകൂർ ഭരണാധികാരിയായിരുന്ന മാർത്താണ്ഡവർമ്മ ഡച്ചുകാരെ പരാജയപ്പെടുത്തിയ കുളച്ചൽ യുദ്ധം നടന്നവർഷം ?
വേളികായലിനെയും കഠിനംകുളം കായലിനും തമ്മിൽ ബന്ധിപ്പിക്കുന്ന തോട്?
മുല്ലപ്പെരിയാർ പാട്ടക്കരാറിനെ എൻ്റെ ഹൃദയരക്തം കൊണ്ടാണ് എഴുതുന്നത് എന്ന് വിശേഷിപ്പിച്ച തിരുവിതാംകൂർ രാജാവ് ആര് ?
Vaccination and Allopathic Treatments was started in Travancore during the reign of ?