App Logo

No.1 PSC Learning App

1M+ Downloads

സ്വാതന്ത്ര്യാനന്തര ഇന്ത്യയിലെ പ്രധാന ഇരുമ്പുരുക്കുശാലകളും അവ രൂപി കരിക്കാൻ സഹായിച്ച രാജ്യങ്ങളുമാണ് താഴെ കൊടുത്തിരിക്കുന്നത്. ഇതിൽ തെറ്റായ ജോഡി ഏത് ?


  1. ഭിലായി - സോവിയറ്റ് യൂണിയൻ
  2. റൂർക്കേല - ജർമനി
  3. ദുർഗാപ്പൂർ - ബ്രിട്ടൺ
  4. ബൊക്കാറോ - ഫ്രാൻസ്

A1

B2

C3

D4

Answer:

D. 4

Read Explanation:

ബൊക്കാറോ

  • 1964 ൽ റഷ്യയുടെ പങ്കാളിത്തത്തോടെ ബൊക്കാറയിൽ ആരംഭിച്ചു.
  • ഇന്ത്യയിലെ ഏറ്റവും വലിയ ഇരുമ്പുരുക്ക് നിർമ്മാണശാല
  • ഇന്ത്യയിലെ ആദ്യ സ്വദേശി സ്റ്റീൽ പ്ലാൻറ്


ഭിലായി

  • റഷ്യയുടെ പങ്കാളിത്തത്തോടെ ഛത്തീസ്ഗഡിലെ ദുർഗ് ജില്ലയിൽ 1959ൽ ആരംഭിച്ചു.
  • ദില്ലി രാജ്യഹാരാ ഗ നിയിൽ നിന്നും ഇരുമ്പയിരും കോർബ- കാർഗാലി കൽക്കരി പാടങ്ങളിൽ നിന്നും കൽക്കരിയും ടണ്ടുലാ നദിയിൽ നിന്ന് ജലവും കോർബ താപ വൈദ്യുത നിലയത്തിൽ നിന്നും വൈദ്യുതിയും ലഭിക്കുന്നു.


ദുർഗാപ്പൂർ

  • 1962 ലാണ് സ്ഥാപിതമാകുന്നത്
  • റാണി ഗഞ്ച് ത്സാരിയ കൽക്കരി മേഖലയിൽ സ്ഥിതി ചെയ്യുന്ന പ്ലാൻ ആവശ്യമായ ഇരുമ്പയിര് നോവ മുണ്ടിഗനിയിൽ നിന്നാണ് ലഭിക്കുന്നത്.


റൂർക്കേല

  • 1959 ൽ ഒഡീഷയിലെ സുന്ദർ ഗഢ് ജില്ലയിലാണ് സ്ഥാപിതമാകുന്നത്
  • ബ്രഹ്മണി നദീതീരത്താണ് സ്ഥിതി ചെയ്യുന്നത്.
  • കോയൽ സംഘ് എന്നീ നദികളുടെ സംഗമത്തിലൂടെയാണ് ബ്രഹ്മണി നദി ഉത്ഭവിക്കുന്നത്



Related Questions:

ഇന്ത്യയിലെ ആദ്യത്തെ പട്ടുനൂൽ വ്യവസായം ആരംഭിച്ചത് എവിടെ ?
താഴെപ്പറയുന്നവയിൽ ജർമ്മനിയുടെ പങ്കാളിത്തത്തോടെ സ്ഥാപിതമായ ഇരുമ്പുരുക്ക് നിർമ്മാണശാല ഏത്?
ഭിലായ് ഉരുക്കു ശാല ഏത് രാജ്യത്തിന്റെ സഹകരണത്തോടെ സ്ഥാപിച്ചതാണ്?
ഇന്ത്യയിൽ പേപ്പർ ഉല്പാദനത്തിൽ മുന്നിൽ നിൽക്കുന്ന സംസ്ഥാനം ?

അലോഹധാതുക്കളെ സംബന്ധിച്ച്‌ ശരിയായ പ്രസ്താവന ഏത്‌ ?

  1. കല്‍ക്കരി, പെട്രോളിയം, പ്രകൃതിവാതകം എന്നിവ അലോഹധാതുക്കളാണ്‌
  2. ഇന്ത്യയില്‍ മൈക്കയുടെ ശേഖരം കൂടുതലുള്ളത്‌ ആന്ധ്രാപ്രദേശിലാണ്
  3. അലോഹധാതുക്കള്‍ പ്രധാനമായും കാണപ്പെടുന്നത്‌ ഇന്ത്യന്‍ ഉപദ്വീപീയ പീഠഭൂമിയിലാണ്‌
  4. അലോഹധാതുക്കളുടെ ഉല്ലാദനത്തില്‍ ഇന്ത്യയില്‍ പ്രധാനപ്പെട്ടത്‌ മൈക്കയുടെ ഉല്‍പ്പാദനമാണ്‌