Challenger App

No.1 PSC Learning App

1M+ Downloads

ഉപ്പ് സത്യാഗ്രഹവുമായി ബന്ധപ്പെട്ട് താഴെ നൽകിയിരിക്കുന്ന പ്രസ്താവനകളിൽ ശരിയായത് ഏതെല്ലാം ?

1.1930 ഏപ്രിൽ 21ന് പയ്യന്നൂരിൽ എത്തിച്ചേർന്ന  കെ കേളപ്പനെയും സംഘത്തെയും അഭിസംബോധന ചെയ്ത് സംസാരിച്ചത് കുറൂർ നീലകണ്ഠൻ നമ്പൂതിരിപ്പാടായിരുന്നു.

2.കേരളത്തിൽ ഉപ്പ് സത്യാഗ്രഹത്തിന്റെ പൈലറ്റ് എന്നറിയപ്പെടുന്ന വ്യക്തി മൊയ്യാരത്ത് ശങ്കരനാണ്.

3.ഉപ്പ് സത്യാഗ്രഹത്തെ തുടർന്ന് നിരാഹാരമനുഷ്ഠിച്ചു മരണമടഞ്ഞ സ്വാതന്ത്ര്യസമരസേനാനി കുഞ്ഞിരാമൻ അടിയോടിയാണ്.

A1,2

B2,3

C1,3

D1,2,3

Answer:

D. 1,2,3

Read Explanation:

1930 ഏപ്രിൽ 21ന് പയ്യന്നൂരിൽ എത്തിച്ചേർന്ന കെ കേളപ്പനെയും സംഘത്തെയും അഭിസംബോധന ചെയ്ത് സംസാരിച്ചത് കുറൂർ നീലകണ്ഠൻ നമ്പൂതിരിപ്പാടായിരുന്നു. കേരളത്തിൽ 'ഉപ്പു സത്യാഗ്രഹത്തിൻ്റെ പൈലറ്റ്' എന്നറിയപ്പെടുന്ന വ്യക്തി മൊയ്യാരത്ത് ശങ്കരൻ ആണ് .കെ കേളപ്പൻ അറസ്റ്റ് വരിച്ചതിനുശേഷം ഉപ്പുസത്യാഗ്രഹത്തിന് നേതൃത്വം നൽകിയത് ഇദ്ദേഹമാണ്. ഉപ്പ് സത്യാഗ്രഹത്തെ തുടർന്ന് 43 ദിവസം നിരാഹാരമനുഷ്ഠിച്ചു മരണമടഞ്ഞ സ്വാതന്ത്ര്യസമരസേനാനി കുഞ്ഞിരാമൻ അടിയോടിയാണ്.


Related Questions:

Dr. K.B. Menon is related with
കേരളത്തിൽ ഉപ്പുസത്യാഗ്രഹത്തിന്റെ വേദി ആയിരുന്ന സ്ഥലം ?
1928ൽ കെപിസിസി സമ്മേളനം നടന്ന സ്ഥലം ഏത്?
The Quit India Movement, also known as the August Movement', was a movement launched at the Bombay session of the All India Congress Committee by Mahatma Gandhi on ____________ ?
മയ്യഴി ഗാന്ധി എന്നറിയപെടുന്ന സ്വാതന്ത്ര്യ സമരസേനാനി ആര് ?