App Logo

No.1 PSC Learning App

1M+ Downloads

ഇവയിൽ ശരിയായ പ്രസ്താവന ഏത് ?

1.കണ്ണാടിപുഴ ഭാരതപുഴയുമായി പറളി എന്ന പ്രദേശത്ത് വച്ച് സംഗമിക്കുന്നു.

2.തൃശ്ശൂർ ജില്ലയിലെ മായന്നൂരിൽ വച്ചാണ് ആണ് ഗായത്രിപ്പുഴ ഭാരതപ്പുഴയും ആയി സംഗമിക്കുന്നത്.

A1 മാത്രം.

B2 മാത്രം.

C1ഉം 2ഉം

Dരണ്ടു പ്രസ്താവനകളും തെറ്റ്

Answer:

C. 1ഉം 2ഉം

Read Explanation:

കേരളത്തിലെ രണ്ടാമത്തെ നീളം കൂടിയ നദിയായ ഭാരതപ്പുഴയുടെ ഒരു പ്രധാന പോഷകനദിയാണ് കണ്ണാടിപ്പുഴ.ശോകനാശിനിപ്പുഴ, ചിറ്റൂർപ്പുഴ എന്നീ പേരുകളിലും കണ്ണാടിപ്പുഴ അറിയപ്പെടുന്നു. പാലക്കാട് ജില്ലയിലൂടെയാണ് നദി ഒഴുകുന്നത്..കണ്ണാടിപുഴ ഭാരതപുഴയുമായി പറളി എന്ന പ്രദേശത്ത് സംഗമിക്കുന്നു. ഗായത്രിപ്പുഴ കൊല്ലങ്കോട്, നെന്മാറ, ആലത്തൂർ, പഴയന്നൂർ എന്നിവിടങ്ങളിലൂടെ ഒഴുകി മായന്നൂരുവച്ച് ഭാരതപ്പുഴയിൽ ചേരുന്നു.നദിയുടെ നല്ലൊരു ഭാഗവും കടന്നുപോകുന്നത് പാലക്കാട് ജില്ലയിലൂടെയാണെങ്കിലും, അവസാനത്തെ കുറച്ചുദൂരം തൃശ്ശൂർ ജില്ലയിലൂടെയാണ് കടന്നുപോകുന്നത്.


Related Questions:

പമ്പാ നദിയുടെ നീളം എത്ര ?
തുമ്പൂർ മുഴി അണക്കെട്ട് ഏത് നദിയിലാണ് നിർമിച്ചിരിക്കുന്നത് ?
On the banks of which river, Kalady, the birth place of Sankaracharya is situated ?
കേരളത്തിൽ പടിഞ്ഞാറോട്ടൊഴുകുന്ന നദികളുടെ എണ്ണം എത്ര ?
മാർത്താണ്ഡവർമ്മ പാലം ഏത് നദിയിലാണ് സ്ഥിതി ചെയ്യുന്നത്?