App Logo

No.1 PSC Learning App

1M+ Downloads

ഈഴവ മെമ്മോറിയലുമായി ബന്ധപ്പെട്ട് താഴെ നൽകിയിരിക്കുന്ന പ്രസ്താവനകളിൽ ശരിയായത് ഏതെല്ലാം ?

1.ഈഴവ സമുദായത്തിന്റെ അവകാശങ്ങൾ നേടിയെടുക്കുന്നതിനായി  ഡോക്ടർ പൽപ്പു വിന്റെ നേതൃത്വത്തിൽ 13176 പേർ ഒപ്പിട്ട ഒരു ഹർജി 1896 സെപ്റ്റംബർ 3 നു തിരുവിതാംകൂർ രാജാവായിരുന്ന ശ്രീമൂലം തിരുനാളിന് സമർപ്പിക്കുകയുണ്ടായി ഇതാണ്  ഈഴവ മെമ്മോറിയൽ എന്ന് അറിയപ്പെടുന്നത്. 

2.ഈഴവ സമുദായത്തിൽ നിന്നും ക്രിസ്തുമതത്തിലേക്ക് പരിവർത്തനം ചെയ്യപെട്ടുപോയ  തങ്ങളുടെ സഹോദരങ്ങൾക്ക് ലഭിക്കുന്ന എല്ലാ പരിഗണനകളും ഞങ്ങൾക്കും ലഭിക്കണമെന്ന്  ഈയൊരു നിവേദനത്തിൽ ആവശ്യപ്പെട്ടിരുന്നു. 

3.ഈഴവർക്ക് പൊതുവിദ്യാലയങ്ങളിൽ പ്രവേശനം അനുവദിക്കണമെന്ന് ഹർജിയിൽ ആവശ്യപ്പെട്ടിരുന്നു

4.വിദ്യാസമ്പന്നരായ ഈഴവ യുവാക്കൾക്ക്  തിരുവിതാംകൂറിന് വെളിയിൽ പോയി ജോലി ചെയ്യേണ്ട ഗതികേട് ഉണ്ടാകാൻ ഇടയാവാതെ  സർക്കാർ സർവീസിൽ ജോലി നൽകണമെന്നും നിവേദനത്തിൽ  പ്രതിപാദിച്ചിരുന്നു. 

A1,2,3,4

B2,3,4

C1,3,4

D1,2,3

Answer:

A. 1,2,3,4

Read Explanation:

ഈഴവർക്ക് നേരെയുള്ള അവഗണന അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് 13,176 ഈഴവർ ഒപ്പിട്ട് 1896 സെപ്റ്റംബർ 3ന് തിരുവിതാംകൂർ മഹാരാജാ‍വ് ശ്രീമൂലം തിരുനാളിനു ഡോ. പല്പുവിന്റെ നേതൃത്വത്തിൽ സമർപ്പിച്ച മഹാനിവേദനമാണു് ഈഴവമെമ്മോറിയൽ അഥവാ ഈഴവമെമ്മോറിയൽ ഹർജി എന്നറിയപ്പെടുന്നതു. ക്രിസ്തുമതത്തിലേക്ക് പരിവർത്തനം ചെയ്തു പോയ ഈഴവർക്ക് ലഭിക്കുന്ന എല്ലാ ആനുകൂല്യങ്ങളും തങ്ങൾക്കും ലഭിക്കണമെന്നും,ഈഴവർക്ക് പൊതുവിദ്യാലയങ്ങളിൽ പ്രവേശനം അനുവദിക്കണമെന്നും വിദ്യാസമ്പന്നരായ ഈഴവ യുവാക്കൾക്ക് തിരുവിതാംകൂറിന് വെളിയിൽ പോയി ജോലി ചെയ്യേണ്ട ഗതികേട് ഉണ്ടാകാൻ ഇടയാവാതെ സർക്കാർ സർവീസിൽ ജോലി നൽകണമെന്നും നിവേദനത്തിൽ പ്രതിപാദിച്ചിരുന്നു.


Related Questions:

നിവർത്തന പ്രക്ഷോഭം നടന്ന വർഷം?

Who among the following were the leaders of electricity agitation?

1.Ikkanda Warrier

2.Dr.A.R Menon

3.C.R Iyunni.

The novel Ulakka, based on the Punnapra Vayalar Strike, was written by?
തിരുവിതാംകൂറിൽ രാഷ്ട്രീയ പ്രക്ഷോഭങ്ങൾക്ക് തുടക്കം കുറിച്ച സംഭവമേത് ?
First Pazhassi Revolt happened in the period of ?