App Logo

No.1 PSC Learning App

1M+ Downloads

താഴെ തന്നിരിക്കുന്ന പ്രസ്താവനകളിൽ ശരിയായത് ഏതെല്ലാം?

1.പാലക്കാടുള്ള കൽപ്പാത്തി ശ്രീ വിശ്വനാഥ ക്ഷേത്ര റോഡിൽ അവർണ്ണർക്ക് സഞ്ചാരസ്വാതന്ത്ര്യം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് നടന്ന സമരമാണ് കൽപ്പാത്തി സമരം.

2.കൽപാത്തി വിപ്ലവത്തിന് പിന്തുണ പ്രഖ്യാപിച്ച സംഘടനയാണ് ആര്യസമാജം.

3.ആര്യസമാജം നയിച്ച കൽപാത്തി വിപ്ലവത്തിന് നേതൃത്വം വഹിച്ച ബ്രാഹ്മണൻ ആനന്ദ ഷേണോയി ആയിരുന്നു.

4.1930 ലാണ് കൽപ്പാത്തി സമരം നടന്നത്

A1,2

B1,2,3

C1,2,3,4

D2,3

Answer:

B. 1,2,3

Read Explanation:

  • കേരളത്തിലെ ഏറ്റവും പഴക്കമുള്ള ശിവക്ഷേത്രങ്ങളിലൊന്നായ കൽപ്പാത്തി വിശ്വനാഥ ക്ഷേത്രത്തിൽ നടന്നുവരുന്ന എല്ലാ വര്‍ഷവും തുലാമാസത്തില്‍ നടക്കുന്ന രഥോത്സവം ജനങ്ങളെ ആകര്‍ഷിച്ചിരുന്നു. എന്നാല്‍, ക്ഷേത്രത്തില്‍ മാത്രമല്ല, ക്ഷേത്ര പരിസരത്തുള്ള നിരത്തുകളിലും ഹിന്ദുക്കളായ അവര്‍ണര്‍ക്ക്‌ പ്രവേശനം ഉണ്ടായിരുന്നില്ല.
  • ക്രിസ്ത്യന്‍, മുസ്ലിം മതവിശ്വാസികള്‍ക്ക്‌ അവിടെ വഴിനടക്കാന്‍ യാതൊരു തടസ്സവുമുണ്ടായിരുന്നില്ല. ആര്യ സമാജത്തിന്റെ നേതൃത്വത്തില്‍ അവര്‍ണയുവാക്കള്‍ കീഴ്‌വഴക്കം ലംഘിച്ച്‌ രഥോത്സവം കാണാന്‍ ക്ഷേത്രത്തിന്‌ പുറത്തുള്ള വീഥിയില്‍ പ്രവേശിച്ചത്‌ സംഘര്‍ഷത്തിന്‌ ഇടയാക്കി. കോഴിക്കോട്‌ കേന്ദ്രമായി പ്രവര്‍ത്തിച്ചുവന്നിരുന്ന ആര്യസമാജക്കാര്‍ പാലക്കാട്ടെത്തി അവര്‍ണരുടെ അവകാശങ്ങള്‍ നേടിക്കൊടുക്കാന്‍ നടത്തിയ ഈ പ്രക്ഷോഭം പരാജയപ്പെടുകയാണുണ്ടായത്‌.
  • ആര്യസമാജം നയിച്ച കൽപാത്തി വിപ്ലവത്തിന് നേതൃത്വം വഹിച്ച ബ്രാഹ്മണൻ ആനന്ദ ഷേണോയി ആയിരുന്നു.
  • 1926 ലാണ് കൽപ്പാത്തി സമരം നടന്നത്

Related Questions:

എളേരി എസ്റ്റേറ്റ് സമരം നടന്നത് ഇന്നത്തെ ഏത് ജില്ലയിലാണ്?
The brahmin youth who attempted to assassinate and injured C P Ramaswamy Iyer was?
പുന്നപ്രവയലാർ സമരം നടന്ന വർഷം ?
'പഴശ്ശിരാജ' എന്ന ചിത്രത്തിൽ പഴശ്ശിരാജാ ആയിട്ട് വേഷമിട്ടത് :
ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിച്ച ശേഷം കേരളത്തിൽ നടന്ന അയിത്തോച്ചാടന സമരം ഏത് ?