App Logo

No.1 PSC Learning App

1M+ Downloads

താഴെ തന്നിരിക്കുന്ന സൂചനകളിൽ നിന്ന് തിരുവിതാംകൂർ ഭരണാധികാരിയെ തിരിച്ചറിയുക :

1.ജാതി- മത  ഭേദമന്യേ എല്ലാ ജനങ്ങൾക്കും വീടുകൾ ഓട് മേയാനുള്ള അവകാശം നൽകി.

2.ക്രൈസ്തവർക്ക് പള്ളി പണിയുന്നതിന്റെ ഭാഗമായി കരം ഒഴിവാക്കി കൊടുക്കുകയും അവർക്ക് സ്ഥലം വില ഈടാക്കാതെ തന്നെ വിട്ടുകൊടുക്കുകയും ചെയ്തു.  

3.ആലപ്പുഴ, കോട്ടയം എന്നിവിടങ്ങളിൽ  പെൺകുട്ടികൾക്കായി പെൺപള്ളിക്കുടം രൂപികരിച്ചു.  

4.CMS (ചർച്ച് മിഷൻ സൊസൈറ്റി ) നു ആലപ്പുഴ, കോട്ടയം എന്നിവിടങ്ങളിൽ പ്രവർത്തനാനുമതി നൽകി

 

Aസ്വാതിതിരുനാൾ

Bറാണി ഗൗരി ലക്ഷ്മി ഭായ്

Cറാണി ഗൗരി പാർവതി ഭായി

Dഅവിട്ടം തിരുനാൾ

Answer:

C. റാണി ഗൗരി പാർവതി ഭായി

Read Explanation:

റാണി ഗൗരി പാർവതിഭായ്(1815 -1829)

  • റിജന്റായി തിരുവിതാംകൂറില്‍ ഭരണം നടത്തിയ രണ്ടാമത്തെ വ്യക്തി
  • തിരുവിതാംകൂറിലെ ആദ്യ മുഴുവൻ സമയ റീജന്റ്
  • ലണ്ടന്‍ മിഷന്‍ സൊസൈറ്റി (LMS) നാഗര്‍കോവിലില്‍ പ്രവർത്തനം ആരംഭിച്ചത്‌ റാണിയുടെ കാലഘട്ടത്തിലാണ്

  • വിദ്യാഭ്യാസം ഗവൺമെന്റിന്റെ കടമയാണെന്ന് പ്രഖ്യാപിച്ച തിരുവിതാംകൂർ ഭരണാധികാരി
  • പ്രാഥമിക വിദ്യാഭ്യാസം സൗജന്യവും നിർബന്ധവുമാക്കിയ തിരുവിതാംകൂർ ഭരണാധികാരി
  • ആലപ്പുഴയിലും കോട്ടയത്തും പെൺപള്ളിക്കൂടങ്ങൾ സ്ഥാപിച്ച റാണി
  • തിരുവിതാംകൂറില്‍ എല്ലാവര്‍ക്കും പുര ഓടുമേയാന്‍ അനുവാദം നല്‍കി
  • തിരുവിതാംകൂറില്‍ കയറ്റുമതി - ഇറക്കുമതി ചുങ്കങ്ങൾ നിർത്തലാക്കിയ ഭരണാധികാരി
  •  സർക്കാർ നിർമാണപ്രവർത്തനങ്ങളിൽ വേതനം നൽകാതെ തൊഴിലാളികളെ ഏർപ്പെടുത്തിയിരുന്ന പതിവ് അവസാനിപ്പിച്ച തിരുവിതാംകൂർ ഭരണാധികാരി

  • വേളിക്കായലിനെയും കഠിനംകുളം കായലിനെയും ബന്ധിപ്പിക്കുന്ന തിരുവനന്തപുരത്തെ ജലപാതയായ പാർവതി പുത്തനാർ നിർമ്മിച്ച തിരുവിതാംകൂർ ഭരണാധികാരി 
  • സ്വര്‍ണ്ണത്തിലും വെള്ളിയിലുമുള്ള ആഭരണങ്ങള്‍ അണിയാനുള്ള അടിയറപ്പണം എന്ന സമ്പ്രദായം അവസാനിപ്പിച്ച തിരുവിതാംകൂർ റാണി
  • 1821ൽ കോട്ടയത്ത് സി.എം.എസ് പ്രസ്സ് സ്ഥാപിതമായപ്പോൾ ഭരണാധികാരി 

 


Related Questions:

ഏതു രാജാവിന്റെ പ്രശസ്തനായ ദിവാനായിരുന്നു വേലുത്തമ്പിദളവ?
Marthanda Varma conquered Kayamkulam in?
തിരുവിതാംകൂർ സന്ദർശിച്ച ബ്രിട്ടീഷ് വൈസ്രോയി ആര്?
Temple entry proclamation was issued in November 12, 1936 by :
Karthika Thirunal had made the ritual of the second ‘Thrippadi Danam’ in?