App Logo

No.1 PSC Learning App

1M+ Downloads

താഴെ നൽകിയിട്ടുള്ള പ്രസ്താവനകളിൽ നിന്നു നവോത്ഥാന നായകനെ തിരിച്ചറിയുക:

1.ബാംഗ്ലൂരിലും കൊൽക്കത്തയിലും പോയി പഠിക്കാൻ കുമാരനാശാന് സാമ്പത്തിക സഹായം നൽകിയ നവോത്ഥാന നായകൻ.

2.മലയാളി മെമ്മോറിയലിലെ മൂന്നാമത്തെ ഒപ്പുകാരൻ.

3.സ്വാമി വിവേകാനന്ദനെയും ശ്രീനാരായണ ഗുരുവിനെയും ബന്ധിപ്പിച്ച കണ്ണി എന്നറിയപ്പെട്ട വ്യക്തി.

4. തനിക്കും തന്റെ വംശത്തിനും നേരിടേണ്ടി വന്ന പീഡനങ്ങളെക്കുറിച്ച് മദ്രാസ് മെയിൽ  പത്രത്തിൽ  ലേഖന പരമ്പര എഴുതിയ നവോത്ഥാന നായകൻ

Aനടരാജ ഗുരു

Bസഹോദരൻ അയ്യപ്പൻ

Cഡോ: പൽപ്പു

Dബാരിസ്റ്റർ ജി പി പിള്ള

Answer:

C. ഡോ: പൽപ്പു

Read Explanation:

  • 'ഇന്ത്യൻ ചരിത്രത്തിലെ നിശ്ശബ്ദനായ വിപ്ലവകാരി' എന്ന് സരോജിനി നായിഡു വിശേഷിപ്പിച്ച കേരളത്തിലെ സാമൂഹിക നവോത്ഥാന നേതാവ് 
  • ബാംഗ്ലൂരിലും കൊൽക്കത്തയിലും പോയി പഠിക്കാൻ കുമാരനാശാന് സാമ്പത്തിക സഹായം നൽകിയ വ്യക്തി 
  • 'പൽപ്പുവിൻ്റെ മാനസപുത്രൻ' എന്നറിയപ്പെടുന്നത് കുമാരനാശാൻ ആണ്.
  • സ്വാമി വിവേകാനന്ദനെയും ശ്രീനാരായണ ഗുരുവിനെയും ബന്ധിപ്പിച്ച കണ്ണി എന്നറിയപ്പെട്ട വ്യക്തി പൽപ്പുവാണ്.
  • 1882ൽ മൈസൂർ കൊട്ടാരത്തിൽ വച്ച് പൽപ്പുവിന്  സ്വാമി വിവേകാനന്ദനിൽ നിന്നു കിട്ടിയ ഉപദേശം 1903 ൽ എസ്.എൻ.ഡി.പി യോഗം സ്ഥാപിക്കുന്നതിനു നിമിത്തമായി.
  • തനിക്കും തന്റെ വംശത്തിനും നേരിടേണ്ടി വന്ന പീഡനങ്ങളെക്കുറിച്ച് മദ്രാസ് മെയിൽ പത്രത്തിൽ ഡോ പല്പ്പു എഴുതി 
  • ഈ ലേഖന പരമ്പരയുടെ പേര് 'തിരുവിതാംകോട്ടെ തീയൻ' എന്നായിരുന്നു.

Related Questions:

Sree Kumara Gurudevan led an anti-war march from Marankulam to Kulathoorkunnu during World War I with the slogan :
' കണ്ടല ലഹള' നടന്ന വർഷം ഏതാണ് ?
Moksha Pradeepa Khandanam was written by;
"ജാതി വേണ്ട, മതം വേണ്ട, ദൈവം വേണ്ട മനുഷ്യന് " - ഇത് പറഞ്ഞതാര് ?
പാലിയം സത്യാഗ്രഹത്തിൻ്റെ ഭാഗമായി നമ്പൂതിരി സ്ത്രീകളുടെ ജാഥ നയിച്ചത് ?