App Logo

No.1 PSC Learning App

1M+ Downloads

താഴെ നൽകിയിട്ടുള്ളവയിൽ ശരിയായ പ്രസ്താവന ഏത് ?

1. ആയില്യം തിരുനാള്‍ ഗൗരി ലക്ഷ്മി ഭായിയുടെ ഭരണകാലഘട്ടം 1810 മുതൽ 1815 വരെ ആയിരുന്നു.

2.ജന്മിമാര്‍ക്ക്‌ പട്ടയം നല്‍കുന്ന രീതി ആരംഭിച്ച തിരുവിതാംകൂർ ഭരണാധികാരി റാണി ഗൗരി ലക്ഷ്മി ഭായി ആണ്.

3.കേണല്‍ മണ്‍റോ തിരുവിതാംകൂറിലെ ദിവാനും റസിഡന്റും ആയിരുന്നത്‌ റാണി ഗൗരി ലക്ഷ്മി ഭായിയുടെ കാലഘട്ടത്തിലായിരുന്നു.

A1,2

B2,3

C1,3

D1,2,3

Answer:

D. 1,2,3

Read Explanation:

റാണി ഗൗരി ലക്ഷ്മി ഭായി

  • ഭരണകാലഘട്ടം : 1810-1815
  • തിരുവിതാംകൂറിലെ ആദ്യ റീജൻ്റും ആദ്യ വനിതാ ഭരണാധികാരിയും.
  • ഏറ്റവും കുറച്ചു കാലം തിരുവിതാംകൂർ ഭരിച്ച ഭരണാധികാരിയാണ് റാണി ഗൗരി ലക്ഷ്മി ഭായി.
  • ബ്രിട്ടീഷ്‌  - ഇന്ത്യന്‍ മാതൃകയിലാണ് റാണി ഭരണം നടത്തിയത്.

  • 1812ൽ തിരുവിതാംകൂറിൽ അടിമക്കച്ചവടം അവസാനിപ്പിച്ച ഭരണാധികാരി.
  • അടിമക്കച്ചവടം നിർത്തലാക്കുമ്പോൾ തിരുവിതാംകർ ദിവാൻ : കേണൽ മൺറോ

  • റാണി ഗൗരി ലക്ഷ്മി ഭായിയുടെ കാലത്താണ് ജന്മിമാർക്ക് പട്ടയം നൽകുന്ന രീതി ആരംഭിച്ചത്.

  • 1811ൽ ജില്ലാ കോടതികൾ സ്ഥാപിച്ച ഭരണാധികാരി.
  • 1814ൽ  അപ്പീൽ കോടതി സ്ഥാപിതമായതും റാണിയുടെ കാലത്താണ്.

  • വാക്‌സിനേഷൻ, അലോപ്പതി ചികിത്സാരീതി തുടങ്ങിയ പാശ്ചാത്യ ചികിത്സാ രീതികൾ റാണിയുടെ കാലത്ത് തിരുവിതാംകൂറിൽ ആരംഭിച്ചു.
  • തിരുവിതാംകുറില്‍ ഔപചാരിക വിദ്യാഭ്യാസത്തിന്‌ തുടക്കംകുറിച്ചതും റാണിയുടെ കാലത്താണ്.

 


Related Questions:

swathi thirunalumayi bhandappetta seriyaya prasthavanakal ethellam?

  1. thiruvithamkuril kayattumathi irakkumathi chunkam nirthalakkiya bharanadikari
  2. sucheendram kaimukku nirtalakkiya bharanadikari
  3. indian thapal stampl prathyakshappetta keralathile adya rajavu
  4. padmanabasathakam enna krirhiyude rachayithavu
    ആരാധന സ്വാതന്ത്ര്യത്തിനുവേണ്ടി നടന്ന പ്രക്ഷോഭങ്ങളുടെ സ്വാധീനഫലമായി തിരുവിതാംകൂർ സർക്കാർ ക്ഷേത്രപ്രവേശന വിളംബരം പുറപ്പെടുവിച്ച വർഷം :
    1877 ൽ പുനലൂർ തൂക്കുപാലം പണി കഴിപ്പിച്ച തിരുവിതാംകൂർ ഭരണാധികാരി ആര് ?
    പുതിയ ഉത്തരവാദ ഭരണ സർക്കാർ രൂപീകരിക്കാൻ വിളംബരം നടത്തിയ തിരുവിതാംകൂർ രാജാവ് ആര് ?
    Who established a Huzur court in Travancore?