App Logo

No.1 PSC Learning App

1M+ Downloads

തിരുവിതാംകൂർ ഭരണാധികാരിയായിരുന്ന ചിത്തിരതിരുനാളുമായി ബന്ധപ്പെട്ട് താഴെ നൽകിയിരിക്കുന്ന പ്രസ്താവനകളിൽ ശരിയായത് ഏതെല്ലാം ?

1.തിരുവിതാംകൂറിലെ അവസാനത്തെ ഭരണാധികാരി.

2.ക്ഷേത്ര പ്രവേശന വിളംബരം പുറപ്പെടുവിച്ച ഭരണാധികാരി.

3.'തിരുവിതാംകൂറിൻ്റെ വ്യവസായവത്കരണത്തിൻ്റെ പിതാവ്' എന്ന് അറിയപ്പെടുന്നു.

4.തിരുവിതാംകൂര്‍ പബ്ലിക്സര്‍വ്വീസ്കമ്മീഷന്‍ സ്ഥാപിച്ച തിരുവിതാംകൂര്‍ മഹാരാജാവ്.

A1,2,4

B1,2,3

C1,3,4

D1,2,3,4

Answer:

D. 1,2,3,4

Read Explanation:

  • ശ്രീ പത്മനാഭദാസ ശ്രീ ചിത്തിര തിരുനാൾ ബാലരാമവർമ്മ തിരുവിതാംകൂർ ചേരവംശത്തിലെ അമ്പത്തിനാലാമത്തെ മഹാരാജാവും തിരുവിതാംകൂറിൻ്റെ അവസാനത്തെ ഭരണാധികാരിയുമായിരുന്നു.
  • ഇദ്ദേഹമാണ് 1949 വരെ തിരുവിതാംകൂറിനെ ഭരിച്ചത്. തിരുവിതാംകൂറിൻ്റെ ഇളയ മഹാറാണി സേതു പാർവ്വതി ബായിയുടേയും ശ്രീ പൂരം നാൾ രവിവർമ്മ കൊച്ചു കോയി തമ്പുരാന്റെയും മൂത്ത മകനായി ജനിച്ചു.
  • 1924 ൽ ശ്രീമൂലം തിരുനാൾ മഹാരാജാവിൻ്റെ നിര്യാണത്തിനു ശേഷം തിരുവിതാംകൂറിൻ്റെ മഹാരാജാവായി 12 വയസ്സു മാത്രമുണ്ടായിരുന്ന ശ്രീ ചിത്തിര തിരുനാൾ അവരോധിക്കപ്പെട്ടു.
  • പ്രായക്കുറവു കാരണം ശ്രീ ചിത്തിര തിരുനാളിന് 18 വയസ്സ് തികയുന്നതു വരെ അമ്മയുടെ ജ്യേഷ്ഠസഹോദരി സേതുലക്ഷ്മിബായി രാജപ്രതിനിധി(റീജെന്റ്) ആയി രാജ്യം ഭരിച്ചു.
  • 1931 നവംബർ 6നു സ്വന്തം നിലയിൽ തിരുവിതാംകൂരിൻ്റെ ഭരണം ആരംഭിച്ചു, പുരോഗമനപരമായ ഒട്ടനവധി പരിഷ്കാരങ്ങൾ ചിത്തിരതിരുനാൾ കൊണ്ടുവന്നു.അവയിൽ ഏറ്റവും പ്രധാനപ്പെട്ടതും വിപ്ലവകരവുമായ നേട്ടം 1936-ലെ ക്ഷേത്രപ്രവേശന വിളംബരമാണ്. ദളിതർക്ക് ക്ഷേത്രങ്ങളിൽ പ്രവേശനം അനുവദിച്ചുകൊണ്ടുള്ള ഈ വിളംബരം ശ്രീ ചിത്തിര തിരുനാളിന്റെ യശസ്സ് ഇന്ത്യയൊട്ടാകെ പരത്തി.
  • തിരുവിതാംകൂറിന്റെ വ്യവസായവത്കരണത്തിൻ്റെ പിതാവ്' എന്ന് ചിത്തിര തിരുനാൾ അറിയപ്പെടുന്നു.
  • ശ്രീ ചിത്തിര തിരുനാള്‍ ബാലരാമവര്‍മ്മയെ തിരുവിതാംകൂറിന്റെ വ്യവസായവത്കരണത്തിൻ്റെ പിതാവ് എന്ന് വിശേഷിപ്പിച്ചത് പ്രശസ്ത ചരിത്രകാരനായ എം ശ്രീധര മേനോൻ ആണ്.
  • 1936ൽ ട്രാവൻകൂർ പബ്ലിക് സർവീസ് കമ്മീഷൻ സ്ഥാപിച്ചത് ശ്രീചിത്തിരതിരുനാൾ ആണ്

Related Questions:

'Chattavariyolakal' the law records was written by?
വിഴിഞ്ഞം തുറമുഖവും ബാലരാമപുരം പട്ടണവും പണി കഴിപ്പിച്ച തിരുവിതാംകൂർ ദിവാൻ ആര് ?
The Kundara Proclamation by Velu Thampi Dalawa was happened in the year of?
തൃശൂർപൂരം ആരംഭിച്ച രാജാവ് ആരാണ്?
തിരുവിതാംകൂറിന്റെ നെല്ലറ എന്ന് ഒരു കാലത്ത് അറിയപ്പെട്ടിരുന്ന 'നാഞ്ചിനാട് ' ഇന്ന് തമിഴ്നാട്ടിലെ ഏതു ജില്ലയിലാണ് സ്ഥിതി ചെയുന്നത് ?