App Logo

No.1 PSC Learning App

1M+ Downloads

തിരുവിതാംകൂർ ഭരണാധികാരിയായിരുന്ന  ഉത്രം തിരുനാൾ മാർത്താണ്ഡവർമ്മയുമായി ബന്ധപ്പെട്ട് താഴെ തന്നിരിക്കുന്ന പ്രസ്താവനകളിൽ തെറ്റായത് ഏതെല്ലാമാണ് ?

1.അടിമകളുടെ മക്കള്‍ക്ക് സ്വാതന്ത്ര്യം അനുവദിച്ചു കൊണ്ട് 'ഊഴിയം' (കൂലിയില്ലാതെ ജോലി ചെയ്യുന്നത്) നിര്‍ത്തലാക്കിയ തിരുവിതാംകൂർ ഭരണാധികാരി.

2.കേരളത്തിലെ ആദ്യത്തെ കയർ ഫാക്ടറി സ്ഥാപിതമായത് ഇദ്ദേഹത്തിൻറെ ഭരണകാലഘട്ടത്തിൽ ആണ്.

3.1780 ല്‍ ഉത്രം തിരുനാളിന്റെ നിര്‍ദ്ദേശമനുസരിച്ച് തിരുവനന്തപുരത്ത് സ്ഥാപിക്കപ്പെട്ട മ്യൂസിയമാണ് 'നേപ്പിയർ മ്യൂസിയം'.

4.ചാന്നാർ സ്ത്രീകൾക്ക് മാറു മറക്കാനുള്ള സ്വാതന്ത്ര്യം അനുവദിച്ചുകൊണ്ട് ഉത്തരവ് പുറപ്പെടുവിച്ച തിരുവിതാംകൂർ ഭരണാധികാരി.

A1 മാത്രം.

B2 മാത്രം.

C3 മാത്രം.

D4 മാത്രം.

Answer:

C. 3 മാത്രം.

Read Explanation:

അടിമകളുടെ മക്കള്‍ക്ക് സ്വാതന്ത്ര്യം അനുവദിച്ചു കൊണ്ട് 'ഊഴിയം' (കൂലിയില്ലാതെ ജോലി ചെയ്യുന്നത്)നിര്‍ത്തലാക്കിയ തിരുവിതാംകൂർ ഭരണാധികാരി ഉത്രം തിരുനാൾ മാർത്താണ്ഡവർമ്മയാണ്.1853-ലാണ് ഉത്രം തിരുനാൾ മാർത്താണ്ഡവർമ്മ തിരുവിതാംകൂറിലെ അടിമവ്യാപാരം നിർത്തലാക്കിയത്. അയർലണ്ടുകാരനായ (Irish Born American) ജെയിംസ്ഡാറയും ഹെന്‍റിസ്മെയിലും ചേര്‍ന്ന്കേരളത്തിലെ ആദ്യ കയര്‍ ഫാക്ടറി (ഡാറാസ്മെയില്‍) ആലപ്പുഴയില്‍ സ്ഥാപിച്ചത് ഉത്രംതിരുനാൾ മാർത്താണ്ഡ വർമ്മയുടെ കാലഘട്ടത്തിലാണ്. 1880 ലാണ് ഉത്രം തിരുനാളിന്റെ നിർദ്ദേശമനുസരിച്ച് തിരുവനന്തപുരത്ത് നേപ്പിയർ മ്യൂസിയം സ്ഥാപിതമായത്. 1859 ജൂലൈ 26 നാണ് ആണ് ചാന്നാർ സ്ത്രീകൾക്ക് മാറ് മറയ്ക്കാനുള്ള സ്വാതന്ത്ര്യം അനുവദിച്ചു കൊണ്ട് ഉത്രം തിരുനാൾ മാർത്താണ്ഡവർമ്മ ഉത്തരവ് പുറപ്പെടുവിച്ചത്.


Related Questions:

The "Temple Entry Proclamation" of 1936 was issued by which Maharaja of Travancore?
തിരുവിതാംകൂറിൽ ജന്മിമാർക്ക് പട്ടയം നൽകുന്ന സമ്പ്രദായം ആരംഭിച്ച ഭരണാധികാരി ആര് ?
Marthanda Varma conquered Kayamkulam in?
തിരുവിതാംകൂർ രാജാക്കന്മാരുടെ ഔദ്യോഗിക പേര്?
താഴെ കൊടുത്തിരിക്കുന്നവയിൽ ആയില്യം തിരുനാൾ മഹാരാജാവുമായി ബന്ധപ്പെട്ട പ്രസ്താവനകളിൽ തെറ്റായത് ഏത് ?