App Logo

No.1 PSC Learning App

1M+ Downloads

തെറ്റായ പ്രസ്താവന ഏത് ?

1.കേരളത്തിലും തമിഴ്നാട്ടിലുമായി വ്യാപിച്ചുകിടക്കുന്ന ജൈവ മേഖലയാണ്  അഗസ്ത്യാർകൂടം

2.തിരുവിതാംകൂറിലെ ഏറ്റവും ഉയരമുള്ള കൊടുമുടിയായ അഗസ്ത്യമലയിൽ ആദ്യമായി ഒരു കാലാവസ്ഥാ നിരീക്ഷണാലയം സ്ഥാപിച്ചത് ജോൺ അലൻ ബ്രൗൺ ആണ്.


A1 മാത്രം.

B2 മാത്രം.

C1ഉം 2ഉം

Dരണ്ടു പ്രസ്താവനകളും ശരിയാണ്

Answer:

D. രണ്ടു പ്രസ്താവനകളും ശരിയാണ്

Read Explanation:

അഗസ്ത്യകൂടം അല്ലെങ്കിൽ അഗസ്ത്യമല പശ്ചിമഘട്ടത്തിന്റെ ഭാഗമായ ഒരു കൊടുമുടിയാണ്. കേരളത്തിൽ സ്ഥിതി ചെയുന്ന ഈ കൊടുമുടി തമിഴ്നാടുമായി അതിർത്തി പങ്കിടുന്നു. തമിഴ്‌നാട്ടിലെ തിരുനെൽവേലി, കന്യാകുമാരി എന്നീ ജില്ലകളിലും, കേരളത്തിലെ തിരുവനന്തപുരം, കൊല്ലം, പത്തനംത്തിട്ട എന്നീ ജില്ലകളിലുമായാണ് അഗസ്ത്യമലനിരകൾ സ്ഥിതി ചെയ്യുന്നത്. ജോൺ അലൻ ബ്രൗൺ ഇന്ത്യയിൽ പ്രവർത്തിച്ചിരുന്ന ഒരു സ്കോട്ടിഷ് കാന്തികതാ പഠന ശാസ്ത്രജ്ഞനും, കാലാവസ്ഥാ ശാസ്ത്രജ്ഞനും ആയിരുന്നു.തിരുവിതാംകൂറിലെ ഏറ്റവും ഉയരമുള്ള കൊടുമുടിയായ അഗസ്ത്യമലയിൽ ആദ്യമായി ഒരു കാലാവസ്ഥാ നിരീക്ഷണാലയം സ്ഥാപിച്ചത് ജോൺ അലൻ ബ്രൗൺ ആണ്.


Related Questions:

The second highest peak in Kerala is?
കേരളത്തിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടി ഏത്?
The highest peak South of Himalayas :
കേരളത്തിൽ ആനമല, ഏലമല എന്നീ പേരുകളിൽ അറിയപ്പെടുന്ന ഭൂവിഭാഗം ഏത്?
The height of the peak Anamudi is ?