App Logo

No.1 PSC Learning App

1M+ Downloads

ബ്രിട്ടീഷുകാരുടെ ഭരണകാലത്ത് കേരളത്തില്‍ പിന്തുടര്‍ച്ചാവകാശ ക്രമത്തില്‍ ഉണ്ടായ മാറ്റങ്ങള്‍ എന്തെല്ലാം?

1.മരുമക്കത്തായത്തില്‍ നിന്ന് മക്കത്തായ സമ്പ്രദായത്തിലേക്ക്

2.കുടുംബത്തില്‍ എല്ലാവര്‍ക്കും സ്വത്തവകാശം

A1 മാത്രം.

B2 മാത്രം.

C1ഉം 2ഉം ശരിയാണ്.

Dഇവ രണ്ടുമല്ല

Answer:

C. 1ഉം 2ഉം ശരിയാണ്.

Read Explanation:

ബ്രിട്ടീഷുകാരുടെ ഭരണകാലത്ത് കേരളത്തില്‍ പിന്തുടര്‍ച്ചാവകാശ ക്രമത്തില്‍ ഉണ്ടായ മാറ്റങ്ങള്‍

  • കേരളത്തിലെ ചില സമുദായങ്ങളിൽ നിലനിന്നിരുന്ന പിന്തുടർച്ചക്രമം മാതാവ് വഴിയുള്ള മരുമക്കത്തായമായിരുന്നു.
  • ഇംഗ്ലീഷ് വിദ്യാഭ്യാസം സിദ്ധിച്ച യുവാക്കൾ ഇതിനെതിരെ ശക്തമായി പ്രതികരിക്കുകയും കോടതികളിൽ വ്യവഹാരങ്ങൾ ഫയൽ ചെയ്യുകയും ചെയ്തു‌.
  • അങ്ങനെ തിരുവിതാംകൂറിലും മലബാറിലും കൊച്ചിയിലും മരുമക്കത്തായത്തിനെതിരായ നിയമങ്ങൾ നിലവിൽവന്നു.
  • മക്കത്തായ സമ്പ്രദായത്തിനാണ് ഈ നിയമങ്ങൾ ഊന്നൽ നൽകിയത്.
  • ഇതു പ്രകാരം തറവാട്ടിലെ എല്ലാ അംഗങ്ങൾക്കും സ്വത്തിനു മേൽ അവകാശം ലഭിച്ചു.
  • ഇത് തറവാട്, കൂട്ടുകുടുംബം എന്നിവയുടെ തകർച്ചയ്ക്കു കാരണമായി.
  • കേരളത്തിലെ വിഭവങ്ങൾ ചൂഷണം ചെയ്യാനും ഭരണം സുഗമമാക്കാനുമുള്ള നടപടികളുടെ ഭാഗമായിരുന്നു ഈ പരിഷ്കാരങ്ങൾ എങ്കിലും കേരളീയ സമൂഹത്തിന്റെ ആധുനീകരണത്തിന് ഇവ സഹായകമായി.

Related Questions:

Who built the Dutch Palace at mattancherry in 1555 ?
വാസ്കോഡഗാമ കോഴിക്കോട് ആദ്യമായി എത്തി ചേർന്നത് ?
പോർച്ചുഗീസുകാർ 'പള്ളിപ്പുറം കോട്ട' പണികഴിപ്പിച്ച വർഷം ഏത് ?
ഡച്ച് അഡ്മിറൽ വാൻഗുൺസ് പോർച്ചുഗീസുകാരുടെ കൊല്ലം കോട്ട പിടിച്ചടക്കിയത് എന്നാണ് ?
ഇന്ത്യയിൽ ഇംഗ്ലീഷ് വിദ്യാഭ്യാസത്തിന്റെ അടിസ്ഥാനം എന്ത് ?