App Logo

No.1 PSC Learning App

1M+ Downloads

മലയാള മനോരമ പത്രവുമായി ബന്ധപ്പെട്ട താഴെപ്പറയുന്നവയിൽ ശരിയായ പ്രസ്താവന ഏത്?

1.1887ല്‍‌ കണ്ടത്തിൽ വർഗീസ് മാപ്പിളയാണ് മലയാള മനോരമ  പത്രം പുറത്തിറക്കിയത് . 

2.തുടക്കത്തിൽ ഒരു ജോയിന്റ് സ്റ്റോക്ക് കമ്പനി ആയിട്ടാണ് മലയാളമനോരമ പ്രവർത്തനമാരംഭിച്ചത്.

A1 മാത്രം ശരി.

B2 മാത്രം ശരി.

Cരണ്ടു പ്രസ്താവനകളും ശരിയാണ്

Dരണ്ടു പ്രസ്താവനകളും തെറ്റാണ്

Answer:

B. 2 മാത്രം ശരി.

Read Explanation:

മലയാള മനോരമ 

  • സ്ഥാപകന്‍ - കണ്ടത്തില്‍ മാമന്‍ മാപ്പിള 
  • സ്ഥാപിക്കപെട്ട വർഷം : 1888 മാർച് 14
  • പ്രസിദ്ധീകരണം ആരംഭിച്ചത് : 1890 മാർച്ച്‌ 22-ന്‌ കോട്ടയത്തു നിന്ന് 
  • തുടക്കത്തിൽ ഒരു ജോയിന്റ് സ്റ്റോക്ക് കമ്പനി ആയിട്ടാണ് മലയാളമനോരമ പ്രവർത്തനമാരംഭിച്ചത്.
  • കേരളവർമ്മ വലിയകോയിത്തമ്പുരാനായിരുന്നു 'മലയാള മനോരമ' എന്ന  പേര്‌ നിർദ്ദേശിച്ചത്‌.
  • രാജമുദ്ര തന്നെ ചെറിയ വ്യത്യാസങ്ങളോടെ പത്രത്തിന്റെ മുദ്രയായി ഉപയോഗിക്കുവാൻ അനുമതി നൽകിയത് : ശ്രീമൂലം തിരുനാൾ 
  • ആപ്തവാക്യം : 'ധർമോസ്മത്  കുലദൈവതം'
  • മലയാള മനോരമ ദിനപത്രമായി മാറിയ വർഷം : 1928
  • 1938 സർ സി പി രാമസ്വാമി അയ്യർ കണ്ടുകെട്ടിയതിനുശേഷം 1947 നവംബർ മാസത്തിൽ കണ്ടത്തിൽ മാമൻ മാപ്പിള വീണ്ടും ഈ പത്രം പുനസ്ഥാപിച്ചു.
  • അതുവരെ ഉണ്ടായിരുന്ന പത്രങ്ങളിൽ ആദ്യമായി ഒരു ബാല പംക്തി ഉൾപ്പെടുത്തിയത് മലയാള മനോരമയാണ്.
  • ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വില്‍ക്കപ്പെടുന്ന പ്രാദേശിക ദിനപത്രം
  • നസ്റാണി ദീപിക കഴിഞ്ഞാൽ കേരളത്തിൽ പ്രവർത്തനം തുടരുന്ന ഏറ്റവും പഴയ പത്രം.
  • 2013-ല്‍ 125 വാര്‍ഷികം ആഘോഷിച്ച മലയാളപത്രം 

 

 

 


Related Questions:

സ്ത്രീകളുടെ ഉന്നമനത്തിനായി ആര്യ മഹിളാ സഭ എന്ന സംഘടന സ്ഥാപിച്ചത് ആരാണ്?
ശ്രീനാരായണ ഗുരു ശിവഗിരിയിൽ ബ്രഹ്മവിദ്യാലയം സ്ഥാപിച്ച വർഷം ഏതാണ് ?
താഴെ പറയുന്ന പ്രസ്താവനകളുമായി ബന്ധപ്പെട്ട വ്യക്തിയെ തിരിച്ചറിയുക. 1)സാരഞ്ജിനി പരിണയം, സുശീല ദുഃഖം എന്നീ നാടകങ്ങൾ രചിച്ചു. 2). 1898 ജനുവരിയിൽ കോഴിക്കോട് ബ്രഹ്മസമാജത്തിന്റെ ശാഖ സ്ഥാപിച്ചു. 3) റാവു സാഹിബ് എന്ന സ്ഥാനപ്പേര് ലഭിച്ചു. 4) ദേവേന്ദ്ര നാഥ ടാഗോറിൻ്റെ 'ബ്രഹ്മധർമ്മ' മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തി.
ഹരിജനോദ്ധാരണ ഫണ്ടുമായി ബന്ധപ്പെട്ട് ഗാന്ധിജിക്ക് അഭരണങ്ങൾ ഊരി നൽകിയ വനിതാ നേതാവ് ആരാണ് ?
കീഴരിയൂർ ബോംബ് കേസ് ഇതിവൃത്തമായി അമേരിക്കയിൽ അവതരിപ്പിച്ച നാടകം ഏതാണ് ?