App Logo

No.1 PSC Learning App

1M+ Downloads

മാർത്താണ്ഡവർമ്മയുമായി ബന്ധപ്പെട്ട താഴെ നൽകിയിരിക്കുന്ന പ്രസ്താവനകളിൽ ശരിയായത് ഏത് ?

1.ആധുനിക തിരുവിതാംകൂറിൻ്റെ സ്ഥാപകൻ.

2.തൃപ്പടിദാനം നടത്തി കൊണ്ട് പദ്മനാഭദാസൻ ആയ ആദ്യ തിരുവിതാംകൂർ രാജാവ്.

3.ആധുനിക അശോകൻ എന്നറിയപ്പെടുന്നു.

4.തിരുവിതാംകൂറിൽ ചോരയുടെയും ഇരുമ്പിൻ്റെയും ഭരണ നയം നടപ്പിലാക്കിയ അതിശക്തനായ ഭരണാധികാരി.

A1,2,4

B2,3,4

C1,2,3

D1,2,3,4

Answer:

D. 1,2,3,4

Read Explanation:

ആധുനിക തിരുവിതാംകൂറിന്റെ ശില്പി എന്ന നിലയിൽ പ്രശസ്തിയാർജ്ജിച്ച ഭരണാധികാരിയായിട്ടാണ് ശ്രീ പദ്മനാഭദാസ ശ്രീ അനിഴം തിരുനാൾ വീരബാല മാർത്താണ്ഡവർമ്മൻ എന്ന മാർത്താണ്ഡവർമ്മ അറിയപ്പെടുന്നത്. ഏഷ്യയിൽ തന്നെ ആദ്യമായി ഒരു യൂറോപ്യൻ രാജ്യത്തെ യുദ്ധത്തിൽ പരാജയപ്പെടുത്തി എന്ന ഖ്യാതിയും ശ്രീ അനിഴം തിരുനാളിന് അവകാശപ്പെട്ടതാണ്. 1750 ജനുവരി-3 ന്‌ മാർത്താണ്ഡവർമ്മ, തന്റെ വിപുലമായ രാജ്യം ശ്രീപത്മനാഭന് അടിയറവെച്ചുകൊണ്ട്, പ്രതീകാത്മകമായതും മഹത്തായതുമായ കാര്യം നിർവ്വഹിച്ചു. ഇത് തൃപ്പടിദാനം എന്നാണ് അറിയപ്പെടുന്നത്. ഇതിലെ രേഖകൾ പ്രകാരം രാജാവും തന്റെ പിൻ‍ഗാമികളും ശ്രീപത്മനാഭന്റെ ദാസന്മാരായി. അദ്ദേഹത്തിന്റെ കർശന ഭരണം 'ചോരയുടെയും ഇരുമ്പിൻ്റെയും' നയത്തിൽ ഊന്നിയുള്ളത് ആയിരുന്നുവെങ്കിലും എങ്കിലും ഭരണ രീതികൾ കൊണ്ട്‌ ജനങ്ങൾ അദ്ദേഹത്തെ ഇഷ്ടപ്പെട്ടു. ഭരണം ശക്തമായ നിലയിൽ എത്തിയതിനാൽ ജനങ്ങൾ സുരക്ഷിതരായിരുന്നു. ആധുനിക അശോകൻ എന്ന മാർത്താണ്ഡവർമ്മയെ വിശേഷിപ്പിക്കുന്നു.


Related Questions:

തിരുവിതാംകൂറിനോട് ആറ്റിങ്ങൽ കൂട്ടിച്ചേർത്തത് ഏത് വർഷം ?
Vizhinjam Port in Travancore was developed by?
The temple entry Proclamation of Travancore was issued in the year:
The annual budget named as "Pathivukanakku" was introduced by?
Temple entry proclamation was issued in November 12, 1936 by :