App Logo

No.1 PSC Learning App

1M+ Downloads

താഴെ തന്നിരിക്കുന്നവയിൽ ശരിയായ പ്രസ്താവന ഏത് ?

1.ഇന്ത്യയുടെ ഒന്നാമത്തെ നിയമ ഓഫീസർ ആണ് അറ്റോർണി ജനറൽ 

2.ഒരു സുപ്രീംകോടതി ജഡ്ജിയ്ക്കുവേണ്ട യോഗ്യതകൾ അറ്റോർണീ ജനറലിനു ഉണ്ടായിരിയ്ക്കണമെന്നും ഭരണഘടന അനുശാസിയ്ക്കുന്നു.

3.സർക്കാരിനു വേണ്ടി സുപ്രീംകോടതിയിലോ മറ്റേതെങ്കിലും കോടതിയിലോ ഹാജരാകുന്നതിനു അറ്റോർണി ജനറലിനു അധികാരമുണ്ട്.

4.ആർട്ടിക്കിൾ 76 പ്രകാരം രാഷ്ട്രപതി സുപ്രീം കോടതിയോട് ഉപദേശം ചോദിക്കുന്നത് അറ്റോർണി ജനറൽ മുഖേനയാണ് .

A1&2

B2&3

C1,2&3

D1,3&4

Answer:

C. 1,2&3

Read Explanation:

അറ്റോർണി ജനറൽ

  • ഇന്ത്യയുടെ പ്രഥമ നിയമ ഓഫീസർ
  • അറ്റോർണി ജനറലിനെക്കുറിച്ച് പ്രതിപാദിക്കുന്ന ഇന്ത്യൻ ഭരണഘടന വകുപ്പ് (അനുഛേദം) - ആർട്ടിക്കിൾ 76
  • പാർലമെന്റംഗമല്ലെങ്കിലും പാർലമെന്റ് സമ്മേളനങ്ങളിൽ പങ്കെടുക്കുവാൻ അവകാശമുള്ള ഉദ്യോഗസ്ഥൻ
  • സർക്കാരിനു വേണ്ടി സുപ്രീംകോടതിയിലോ മറ്റേതെങ്കിലും കോടതിയിലോ ഹാജരാകുന്നതിനു അറ്റോർണി ജനറലിനു അധികാരമുണ്ട്
  • കേന്ദ്ര ഗവൺമെന്റിന് നിയമോപദേശം നൽകുന്ന ഉദ്യോഗസ്ഥൻ
  • ആർട്ടിക്കിൾ 143 പ്രകാരം രാഷ്ട്രപതി സുപ്രീം കോടതിയോട് ഉപദേശം ചോദിക്കുന്നത് അറ്റോർണി ജനറൽ മുഖേനയാണ്

  • അറ്റോർണി ജനറലിനെ നിയമിക്കുന്നത് - രാഷ്‌ട്രപതി 
  • അറ്റോർണി ജനറലിനെ തൽസ്ഥാനത്തു നിന്ന് നീക്കുന്നത് - രാഷ്‌ട്രപതി 
  • അറ്റോർണി ജനറലിന്‌ സുപ്രീംകോടതി ജഡ്ജിയുടെ യോഗ്യതയുണ്ടായിരിക്കണം. 

 


Related Questions:

Which article contains provisions regarding control of the Union over the administration of scheduled areas and the welfare of scheduled tribes?
സംസ്ഥാന സർക്കാർ ആരിൽ നിന്നും ആണ് നിയമോപദേശം തേടുന്നത്
ദേശീയ പട്ടികവർഗ്ഗ കമ്മീഷൻ നിലവിൽ വന്നത് ഏത് വർഷം ?
അഡ്വക്കേറ്റ് ജനറലിനെ കുറിച്ച് പ്രതിപാദിക്കുന്ന ഭരണഘടനാ വകുപ്പ് ഏത് ?

Consider the following statements regarding the Chief Electoral Officer (CEO) of a state:

  1. The CEO is appointed by the state government.
  2. The CEO works under the supervision of the Election Commission of India.
  3. The CEO has the power to conduct elections to local self-government bodies.