App Logo

No.1 PSC Learning App

1M+ Downloads

താഴെ പറയുന്നത് കാലഗണന പ്രകാരം എഴുതുക.

i) റൗലറ്റ് ആക്ട്

ii)പൂനാ ഉടമ്പടി

iii) ബംഗാൾ വിഭജനം

iv)ലക്നൗ ഉടമ്പടി

Aii,i,iv,iii

Biii,ii,iv,i

Ci,iii,iv,ii

Diii,iv,i,ii

Answer:

D. iii,iv,i,ii

Read Explanation:

ബംഗാൾ വിഭജനം:

  • 1905 ഒക്ടോബർ 16-നു ആണ് അന്നത്തെ ഇന്ത്യയുടെ വൈസ്രോയി ആയിരുന്ന കഴ്സൺ പ്രഭു ബംഗാൾ വിഭജനം നടപ്പിലാക്കിയത്.

ലക്നൗ ഉടമ്പടി:

  • 1916 ഡിസംബറിൽ ഉത്തർപ്രദേശിലെ ലഖ്നൗവിൽ വച്ചു നടന്ന ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ സമ്മേളനത്തിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസും ഓൾ-ഇന്ത്യാ മുസ്ലിം ലീഗും ഒപ്പിട്ട ഉടമ്പടി.
  • ഈ സന്ധിയിലൂടെ രണ്ടു പാർട്ടികളും മത ന്യൂനപക്ഷങ്ങൾക്ക് അനുവദിച്ചിട്ടുള്ള നിയോജകമണ്ഡലങ്ങളിൽ പ്രാതിനിധ്യം നൽകാമെന്ന് സമ്മതിക്കുകയുണ്ടായി.

റൗലറ്റ് നിയമം :

  • ഭീകരവാദിയായി സംശയിക്കപ്പെടുന്ന ഏതൊരാളെയും വിചാരണ കൂടാതെ രണ്ടു വർഷം വരെ തടവിലിടാൻ ബ്രിട്ടീഷ് സർക്കാർ 1919ൽ നടപ്പിലാക്കിയ നിയമം. 

പൂന ഉടമ്പടി :

  • 1932ൽ കമ്മ്യൂണൽ അവാർഡിലെ വ്യവസ്ഥകൾ മാറ്റാനായി ഗാന്ധിജിയും അംബേദ്കറും തമ്മിൽ ഏർപ്പെട്ട ഉടമ്പടി.
  •  ഗാന്ധിജിക്കുവേണ്ടി പൂനാ കരാറിൽ ഒപ്പുവച്ചത് - മദൻമോഹൻ മാളവ്യ

Related Questions:

ദക്ഷിണാഫ്രിക്കയിൽ നിന്നും ഗാന്ധിജി ഇന്ത്യയിൽ തിരിച്ചെത്തിയ വർഷം ഏത്?
In 1917, which Irish woman along with Annie Besant and Sarojini Naldu founded the Women's Indian Association (WIA) in Adyar, Madras, to bring awareness among women?
1905 ൽ പാരീസ് ഇന്ത്യൻ സൊസൈറ്റി സ്ഥാപിച്ചത് ആര് ?
ഇന്ത്യൻ ഭരണഘടന ഏറ്റവും കൂടുതൽ കടപ്പെട്ടിരിക്കുന്ന നിയമം ഏത് ?

താഴെ പറയുന്ന പ്രസ്താവനകളിൽ ' ഖുദിറാം ബോസ് ' മായി ബന്ധപ്പെട്ട് ശരിയായ പ്രസ്താവനകൾ ഏതൊക്കെയാണ് ? 

  1. പത്തൊൻപതാം വയസ്സിൽ കഴുമരത്തിലേറ്റപ്പെട്ട വിപ്ലവകാരി 
  2. 1889 ഡിസംബർ 3 ന് ബംഗാളിലെ മിഡ്‌നാപ്പൂർ ജില്ലയിലെ കേശവപൂരിൽ ജനിച്ചു 
  3. 1908 ഏപ്രിൽ 30 ന് പ്രഫുല്ല ചാക്കിയുമൊത്തുള്ള ബോംബാക്രമണത്തെ തുടർന്ന് ഒളിവിൽ പോയി 
  4. 1911 ഓഗസ്റ്റ് 11 ന് കൊക്കത്തയിൽ വച്ച് തൂക്കിലേറ്റി