App Logo

No.1 PSC Learning App

1M+ Downloads

പ്രോട്ടീൻ സംശ്ലേഷണവുമായി ബന്ധപ്പെട്ട് താഴെ നൽകിയിരിക്കുന്ന പ്രസ്താവനകളിൽ ശരിയായത് ഏത് ?

1.പ്രോട്ടീൻ സംശ്ലേഷണം ചെയ്യുന്നതിനുള്ള ജനിതക കോഡുകൾ അടങ്ങിയിരിക്കുന്നത്  ഡി.എൻ.എയിൽ ആണ്

2.ഓരോ ജനിതക കോഡിലും നിശ്ചിത പ്രോട്ടീനുകളുടെ നിർമ്മാണത്തിനുള്ള വിവരങ്ങൾ ഉൾപ്പെട്ടിരിക്കുന്നു

3.ജനിതക കോഡുകൾ അടങ്ങിയിരിക്കുന്നുവെങ്കിലും ഡിഎൻഎ നേരിട്ട് പ്രോട്ടീൻ നിർമ്മിക്കുന്നില്ല.

A1,2

B2,3

C1,3

D1,2,3

Answer:

D. 1,2,3

Read Explanation:

സ്വഭാവസവിശേഷതകൾ രൂപപ്പെടുത്തുന്നതും ഉപാപചയപ്രവർത്തനങ്ങളെ നിയന്ത്രിക്കുന്നതും പ്രോട്ടീനുകളാണ്. ഏതുതരം പ്രോട്ടീനുകൾ നിർമ്മിക്കണമെന്ന് തീരുമാനിക്കുന്നത് ഡിഎൻഎ.യിലെ ജനിതക കോഡുകൾ ആണ്. ഓരോ ജനിതക കോഡിലും നിശ്ചിത പ്രോട്ടീനുകളുടെ നിർമ്മാണത്തിനുള്ള വിവരങ്ങൾ ഉൾപ്പെട്ടിരിക്കുന്നു. ഡിഎൻഎ നേരിട്ട് പ്രോട്ടീൻ നിർമ്മിക്കുന്നില്ല. ഡിഎൻഎ സ്വന്തം ഇഴകളിൽ നിന്ന് ആർഎൻഎ നിർമ്മിക്കുന്നു. ആർഎൻഎ റൈബോസോമുകളിലെത്തി അമിനോആസിഡുമായി കൂട്ടിച്ചേർത്ത് പ്രോട്ടീൻ നിർമ്മിക്കുന്നു.


Related Questions:

മിയോസിസ്-1-ൽ ക്രോസ്സിംഗ് ഓവർ പ്രക്രിയ നടക്കുന്ന ഘട്ടം
The percentage of ab gamete produced by AaBb parent will be
Which Restriction endonuclease remove nucleotides from the ends of the DNA ?
രണ്ടോ അതിലധികമോ ജീനുകൾ പരസ്പരം പ്രകടിപ്പിക്കുന്നതിനെ ബാധിക്കുന്ന പ്രതിഭാസത്തെ ___________ എന്ന് വിളിക്കുന്നു.
ഇനിപ്പറയുന്നവയിൽ ഏതാണ് മെൻഡലിൻ്റെ അനന്തരാവകാശ നിയമം കാണിക്കാത്തത്?