App Logo

No.1 PSC Learning App

1M+ Downloads

ശരിയായ പ്രസ്താവന ഏത് ?

1.കൊളോണിയൽ രാജ്യങ്ങൾ കൈവശപ്പെടുത്തിയിരിക്കുന്ന പ്രദേശങ്ങൾക്ക് പരമാധികാരത്തിന്റെ പൂർണ അംഗീകാരത്തോടെ സ്വാതന്ത്ര്യം ലഭിക്കുമ്പോൾ അത് അപകോളനീകരണം എന്നറിയപ്പെടുന്നു.

2.ഏഷ്യ, ആഫ്രിക്ക, ലാറ്റിൻ അമേരിക്ക എന്നീ  വൻകരകളിൽ അപകോളനീകരണം നടപ്പിലാക്കുവാൻ ഐക്യരാഷ്ട്രസംഘടന ശക്തമായ പിന്തുണ നൽകി.

A1 മാത്രം.

B2 മാത്രം.

C1ഉം 2ഉം

D1ഉം 2ഉം തെറ്റ്.

Answer:

C. 1ഉം 2ഉം

Read Explanation:

അപകോളനീകരണം

  • രണ്ടാം ലോകയുദ്ധാനന്തരം സാമ്രജ്യത്വശക്തികളുടെ മേധാവിത്വം ലോകമൊട്ടാകെ ചോദ്യം ചെയ്യപ്പെട്ടു തുടങ്ങി.
  • അതിനാല്‍ കോളനികളില്‍ ഉയര്‍ന്നുവന്ന ദേശീയ സമരങ്ങളെ നിയന്ത്രിക്കാന്‍ യൂറോപ്യന്‍രാജ്യങ്ങള്‍ക്കു കഴിഞ്ഞില്ല.
  • കൂടാതെ രണ്ടാം ലോക യുദ്ധാനന്തരം വന്‍ശക്തികളായി ഉയര്‍ന്നുവന്ന അമേരിക്കയും സോവിയറ്റ്‌ യൂണിയനും യൂറോപ്യന്‍ കോളനികളിലെ സ്വാതന്ത്ര്യ സമരത്തെ പിന്തുണച്ചു.
  • ഈ ഘടകങ്ങൾ എല്ലാം ചേർന്നപ്പോൾ സാമ്രജ്യത്വ ശക്തികളുടെ ഭരണത്തിൽ നിന്ന് കോളനികൾ ക്രമേണ സ്വാതന്ത്ര്യം നേടി.
  • ഈ പ്രക്രിയ അപകോളനീകരണം (Decolonization) എന്നറിയപെടുന്നു.




Related Questions:

1997 ൽ ആരംഭിച്ച ബിംസ്റ്റെക്കിൽ (BIMSTEC) സ്ഥാപക അംഗമല്ലാത്ത രാജ്യം :
അന്താരാഷ്‌ട്ര തപാൽ യൂണിയനിൽ ഇന്ത്യ അംഗമായ വർഷം ?
ലോകാരോഗ്യ സംഘടനയുടെ റീജിയണൽ കമ്മിറ്റി ഫോർ സൗത്ത് ഈസ്റ്റ് ഏഷ്യ 2020 നടന്നത് എവിടെ വെച്ച് ?
2025 -ലെ കാലാവസ്ഥാ ഉച്ചകോടിക്ക് (COP 30 ) ആതിഥേയത്വം വഹിക്കുന്ന രാജ്യം ?

താഴെ തന്നിരിക്കുന്നതിൽ ' യൂറോ ' ഔദ്യോഗിക നാണയമായി ഉപയോഗിക്കാത്ത യൂറോപ്യൻ യൂണിയൻ അംഗരാജ്യങ്ങൾ ഏതൊക്കെയാണ് ? 

  1.  ക്രൊയേഷ്യ
  2. ചെക്ക് റിപ്പബ്ലിക്
  3. ഡെൻമാർക്ക്
  4. ഹംഗറി