Challenger App

No.1 PSC Learning App

1M+ Downloads

താഴെ പറയുന്നത് കാലഗണന പ്രകാരം എഴുതുക.

i) റൗലറ്റ് ആക്ട്

ii)പൂനാ ഉടമ്പടി

iii) ബംഗാൾ വിഭജനം

iv)ലക്നൗ ഉടമ്പടി

Aii,i,iv,iii

Biii,ii,iv,i

Ci,iii,iv,ii

Diii,iv,i,ii

Answer:

D. iii,iv,i,ii

Read Explanation:

ബംഗാൾ വിഭജനം:

  • 1905 ഒക്ടോബർ 16-നു ആണ് അന്നത്തെ ഇന്ത്യയുടെ വൈസ്രോയി ആയിരുന്ന കഴ്സൺ പ്രഭു ബംഗാൾ വിഭജനം നടപ്പിലാക്കിയത്.

ലക്നൗ ഉടമ്പടി:

  • 1916 ഡിസംബറിൽ ഉത്തർപ്രദേശിലെ ലഖ്നൗവിൽ വച്ചു നടന്ന ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ സമ്മേളനത്തിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസും ഓൾ-ഇന്ത്യാ മുസ്ലിം ലീഗും ഒപ്പിട്ട ഉടമ്പടി.
  • ഈ സന്ധിയിലൂടെ രണ്ടു പാർട്ടികളും മത ന്യൂനപക്ഷങ്ങൾക്ക് അനുവദിച്ചിട്ടുള്ള നിയോജകമണ്ഡലങ്ങളിൽ പ്രാതിനിധ്യം നൽകാമെന്ന് സമ്മതിക്കുകയുണ്ടായി.

റൗലറ്റ് നിയമം :

  • ഭീകരവാദിയായി സംശയിക്കപ്പെടുന്ന ഏതൊരാളെയും വിചാരണ കൂടാതെ രണ്ടു വർഷം വരെ തടവിലിടാൻ ബ്രിട്ടീഷ് സർക്കാർ 1919ൽ നടപ്പിലാക്കിയ നിയമം. 

പൂന ഉടമ്പടി :

  • 1932ൽ കമ്മ്യൂണൽ അവാർഡിലെ വ്യവസ്ഥകൾ മാറ്റാനായി ഗാന്ധിജിയും അംബേദ്കറും തമ്മിൽ ഏർപ്പെട്ട ഉടമ്പടി.
  •  ഗാന്ധിജിക്കുവേണ്ടി പൂനാ കരാറിൽ ഒപ്പുവച്ചത് - മദൻമോഹൻ മാളവ്യ

Related Questions:

മിൻറ്റൊ മോർലി ഭരണപരിഷ്കാരം എന്നറിയപ്പെടുന്ന നിയമം ഏത് ?
ബംഗാൾ വിഭജനത്തിനെതിരെ ഉയർത്തിയ മുദ്രാവാക്യം ഏത് ?

താഴെ പറയുന്ന പ്രസ്താവനകളിൽ ശരിയേത് ?

  1. കാൺപൂർ കേന്ദ്രമാക്കി സ്വാതന്ത്ര്യ സമരം നയിച്ചിരുന്ന നേതാക്കന്മാരായിരുന്നു നാനാസാഹിബും, താന്തിയാ തോപ്പിയും.
  2. Iബീഗം ഹസ്രത് മഹൽ ആയിരുന്നു ഫൈസാബാദിലെ സ്വാതന്ത്യസമര നായിക.
  3. ലക്നൗ കേന്ദ്രമാക്കി ബ്രിട്ടീഷുകാർക്കെതിരെ പോരാടിയ നേതാവായിരുന്നു മൗലവി അഹമ്മദുള്ള
    ബംഗാൾ വിഭജനം റദ്ദാക്കിയ വർഷം?

    ബ്രിട്ടീഷുകാര്‍ ഇന്ത്യയില്‍ നടപ്പിലാക്കിയ വിവിധ ഭൂനികുതി നയങ്ങളിലെ സമാനതകള്‍ എന്തെല്ലാം?

    1.നികുതി പണമായി തന്നെ നൽകേണ്ടത് ഇല്ലായിരുന്നു

    2.നികുതി വളരെ ഉയര്‍ന്നതായിരുന്നു