App Logo

No.1 PSC Learning App

1M+ Downloads

GST യുടെ നേട്ടങ്ങളിൽ ഉൾപെടുന്നവ ഏതെല്ലാം ?

  1. സംയോജിത ദേശീയ വിപണി 
  2. കാസ്കേഡിങ് എഫ്ഫക്റ്റ് ഇല്ലാതാകുന്നു 
  3. നികുതിയുടെ മൾട്ടിപ്ലിസിറ്റി ഇല്ലാതാകുന്നു 

A1

B1 &2

C2

D1,2,&3

Answer:

D. 1,2,&3

Read Explanation:

GST യുടെ നേട്ടങ്ങൾ

1.സംയോജിത ദേശീയ വിപണി (Integrated National Market):

  • ഇന്ത്യയെ പൊതുവായ നികുതി നിരക്കുകളും, നടപടി ക്രമങ്ങളുമുള്ള ഒരു പൊതു വിപണിയാക്കാനും, സാമ്പത്തിക തടസ്സങ്ങൾ നീക്കുന്നതിനും, ദേശീയ തലത്തിൽ, ഒരു സംയോജിത സമ്പദ് വ്യവസ്ഥയ്ക്ക്, വഴിയൊരുക്കുന്നതിനും, GST ലക്ഷ്യമിട്ടു.
  • ഇതിലൂടെ രാജ്യത്തുടനീളമുള്ള ചരക്കുകളുടെയും, സേവനങ്ങളുടെയും തടസ്സം നീക്കുന്നതിനും, സുഗമമായ ചലനം ഉറപ്പാക്കുന്നതിനും സാധിക്കുന്നു.

2. നികുതിയുടെ കാസ്കേഡിംഗ് ഇഫക്റ്റ് (Cascading Effect of Tax):

  • മുൻപ് ചുമത്തിയ നികുതി കൂടാതെ, തുടർന്നു വരുന്ന ഓരോ കൈമാറ്റത്തിനും, നികുതി ചുമത്തുന്നതിലൂടെ, നികുതിയുടെ കാസ്കേഡിംഗ് സംഭവിക്കുന്നു.
  • ചില അവസരങ്ങളിൽ ഒരു പ്രത്യേക പ്രവർത്തനത്തിന്, കേന്ദ്ര സംസ്ഥാന സർക്കാരുകൾ, നികുതി ചുമത്തുന്നത്, നികുതി ഇരട്ടിയാക്കുന്നതിലേക്ക് നയിക്കുന്നു. ഇത് നികുതിയുടെ കാസ്കേഡിംഗ് ഇഫക്റ്റിന് കാരണമാകുന്നു.

3.നികുതികളുടെ പെരുപ്പം ഇല്ലാതാവുന്നു (Removal of Multiplicity of Taxes):

  • ഒന്നിലധികം നികുതികൾ ഈടാക്കുന്ന വ്യവസ്ഥ, GST ഇല്ലാതാക്കുന്നു. 
  • എക്സൈസ് ഡ്യൂട്ടി, മൂല്യ വർദ്ധിത നികുതി, എൻട്രി ടാക്സ്, ആഡംബര നികുതി, വിനോദ നികുതി, ഒക്ട്രോയ്, സേവന നികുതി എന്നിവ GST നികുതിയുടെ കീഴിലാക്കുന്നതിനാൽ ഒരൊറ്റ നികുതി എന്ന വ്യവസ്ഥ സംജാതമാക്കുന്നു.
  • ഇത് ഇന്ത്യയിൽ സുതാര്യതയും, ബിസിനസ് ചെയ്യാനുള്ള എളുപ്പവും സാധ്യമാക്കുന്നു.

4.ജിഡിപിയിൽ വർദ്ധനവ് (Increase in GDP):

  • GST ഇന്ത്യയിൽ സംരംഭങ്ങൾ ആരംഭിക്കാനുള്ള, അനുകൂല സാഹചര്യം മെച്ചപ്പെടുത്തുമെന്ന് പ്രതീക്ഷിക്കുന്നു.
  • അത് നികുതി വ്യവസ്ഥയിൽ, ഉറപ്പും വിശ്വാസവും കൊണ്ടു വരുന്നു.
  • ഇത് വിദേശ നിക്ഷേപകരിൽ നിന്നുള്ള വരവ്, വലിയ മൂലധന ലഭ്യതയിലേക്ക് നയിക്കുന്നു.
  • GDP വളർച്ചയിലേക്ക് നയിക്കുന്ന, നിർമ്മാണ, സേവന മേഖലകളിൽ കുതിച്ചുചാട്ടം ഉണ്ടാകുന്നു.

Related Questions:

എംപവർസ് കമ്മിറ്റി ഓഫ് സ്റ്റേറ്റ് ഫിനാൻസ് മിനിസ്റ്റേഴ്‌സിന്റെ രണ്ടാമത്തെ ചെയർമാൻ ആരാണ് ?
GST യുടെ റേറ്റ് ഉൾപ്പെടെ എല്ലാ പ്രധാന കാര്യങ്ങളിലും വീറ്റൊ പ്രയോഗിക്കാവുന്നത് ആരാണ് ?
താഴെ പറയുന്ന നികുതി നിരക്കുകളിൽ ഏതാണ് GST ക്കു കീഴിൽ ബാധകമല്ലാത്തത്
ജി എസ് ടി കൗൺസിൽ ഏർപ്പെടുത്തിയ പുതിയ നികുതി പരിഷ്കാര പ്രകാരം പുകയിലയ്ക്കും പുകയില ഉത്പന്നങ്ങൾക്കും ഏർപ്പെടുത്തിയ ജി എസ് ടി ?
സിനിമാ തീയേറ്ററുകളിലെ ഭക്ഷണ പാനീയങ്ങൾക്ക് ചുമത്തിയ പുതിയ നികുതി എത്ര ?